കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴില്‍ ഗോള്‍ഡ് മ്യൂച്ചല്‍ ഫണ്ട് വരുന്നു. ആഗസ്റ്റ് 22 ന് ആരംഭിക്കുന്ന എന്‍എഫ്ഒ സെപ്തംബര്‍ അഞ്ചിന് ക്ലോസ് ചെയ്യുകയും പിന്നീട് സെപ്തംബര്‍ 19 ന് റീ ഓപ്പണ്‍ ആവുകയും ചെയ്യും. ഓപ്പണ്‍ എന്‍ഡഡ് സ്കീമില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫണ്ടിന്റെ യൂണിറ്റ് വില പത്തു രൂപയാണ്. ഇത് ട്രോത്ത്, ഡിവിഡന്റ് ഓപ്ഷനില്‍ ലഭ്യമാണ്. ഏറ്റവും കുറഞ്ഞത് 5000 രൂപയെങ്കിലും നിക്ഷേപിക്കുന്നവര്‍ക്കാണ് ഈ സ്കീമുകള്‍ ലഭ്യമാവുക.
എസ്ബിഐ ഗോള്‍ഡന്‍ ഫണ്ടിന്റെ മാനേജര്‍ രവിപ്രകാശ് ശര്‍മയാണ്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ 12 വര്‍ഷത്തിലേറെ അനുഭവ സമ്പത്തുള്ള ഇദ്ദേഹം ഇപ്പോള്‍ എസ്ബിഐ ഗെറ്റ്സിന്റേയും മാഗ്നം ഇന്‍ഡക്സിന്റേയും ചീഫ് ഡീലറും ഫണ്ട് മാനേജരുമാണ്.
എസ്ബിഐ ഗെറ്റ്സില്‍ 95 മുതല്‍ 100 ശതമാനം വരെയാണ് നിക്ഷേപിക്കുക. 100 ശതമാനം സ്വര്‍ണത്തിന് പുറമേ, അഞ്ചു ശതമാനം റിവേഴ്സ് റിപ്പോ, ഫോര്‍ട്ട് ടേം ഡിപ്പോസിറ്റുകള്‍ എന്നിവയിലും മുടക്കാനുള്ള സൗകര്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: