അനുഭവങ്ങളിലൂടെ കടന്നുപോവുക എന്നതാണ് ഏറ്റവും നല്ല പരിശീലനം.കൂടുതല്‍ സമയങ്ങളിലും നമ്മള് അനുഭവത്തെ ആസ്വദിക്കാന്‍ ശ്രമിക്കാറില്ല. ചിന്തിച്ചും സ്വപ്നങ്ങള്‍ കണ്ടും സമയം കളയുന്നു. അനുഭവത്തിന്റെ ആസ്വാദ്യത നമ്മള് നഷ്ടപ്പെടുത്തുന്നു.
എപ്പോഴും കൂടുതല്‍ ആഴത്തില്‍ ചിന്തിക്കാന്‍ കഴിയാത്തതിനാല്‍ കാലമാകുന്ന സത്യത്തെ മനസ്സിലാക്കാന്‍ നമുക്ക് കഴിയുന്നില്ല.നമ്മുടെ പല പ്രശ്നങ്ങള്‍ക്കും കാരണം സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. താരതമ്യപ്പെടുത്തലിലൂടെ സന്തോഷം ഇല്ലാതാകുന്നു.
മനസ്സില്‍ പ്രതീക്ഷകള്‍ നിറയുമ്പോള്‍ പല രീതിയിലുള്ള താരതമ്യം ചെയ്യപ്പെടലുകളും സംഭവിക്കുന്നു.ചിന്തിക്കുന്നതിനേക്കാളും സ്വപ്നം കാണുന്നതിനേക്കാളും ഏറെ ഗുണം ലഭിക്കുക ഒരു അനുഭവസ്ഥനാവുന്നതിലൂടെയാണ്. അപ്പോള്‍ സമയമാകുന്ന സത്യത്തിന്റെ അനുഗ്രഹം ലഭിക്കും.
അനുഭവങ്ങളിലൂടെ സത്യത്തെ കണ്ടെത്താന്‍ കഴിയണം. നിശബ്ദമായി സത്യത്തെ തിരിച്ചറിഞ്ഞ് അതില്‍ ലയിക്കാന്‍ കഴിയണം.
സ്വപ്നലോകത്തില്‍ ലയിച്ചിരുന്നാല്‍ വര്‍ത്തമാനലോകത്തിന്റെ ആസ്വാദ്യത നഷ്ടപ്പെടുന്നു.മനസ്സിനെ നിശ്ചലമാക്കാന്‍ എന്തുചെയ്യണം?
ലോകത്തിലെ വസ്തുക്കളെ നോക്കിക്കാണുന്നയാളെ നോക്കുക. ദീര്‍ഘദര്‍ശിയെയാണ് നോക്കേണ്ടത്. കാഴ്ചകളെയല്ല.ദീര്‍ഘദര്‍ശിയെ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അറിവിന്റെ പ്രകാശം ലഭിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: