വാഷിംഗ്ടണ്‍: ശാസ്ത്രത്തിലും ഗണിതത്തിലും ഇന്ത്യയും ചൈനയും അമേരിക്കയ്ക്ക് ഭീഷണിയാണെന്ന് വീണ്ടും ഒബാമ. വിദ്യാഭ്യാസ മേഖലയില്‍ ഏറെ ആശങ്കയോടെയാണ് ഈ പിന്നോക്കാവസ്ഥയെ വിലയിരുത്തുന്നതെന്ന് ഒബാമ വ്യക്തമാക്കി.
എന്‍ജിനീയറിംഗ്, ശാസ്ത്ര ഗണിത വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഒബാമ. നേരത്തെ അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ഏറെ മുന്നിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയിലെയും ചൈനയിലെയും വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയരുകയാണ്.
ഏതെങ്കിലും ഒരു വിദേശഭാഷ നിര്‍ബന്ധമായും പഠിക്കണമെന്നും ഒബാമ വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു. ശാസ്ത്ര, ഗണിത വിഷയങ്ങളിലും സാങ്കേതിക അറിവുകളിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ടെങ്കില്‍ മാത്രമേ ഭാവിയില്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാകൂ. എന്നാല്‍ സമീപകാലത്ത് വിദ്യാര്‍ത്ഥികള്‍ ഈ വിഷയങ്ങള്‍ പഠനത്തിനായി തിരഞ്ഞെടുക്കുന്നതില്‍ വൈമുഖ്യം കാണിക്കുന്നുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് നന്നേ ചെറുപ്പത്തില്‍ തന്നെ ആഭിമുഖ്യമുണ്ടാക്കുന്നതിനായി സ്റ്റെം പദ്ധതി നടപ്പിലാക്കുമെന്നും ഒബാമ വ്യക്തമാക്കി. തൊഴിലവസരങ്ങള്‍ കുറഞ്ഞു വരുന്ന ഇന്നത്തെ കാലത്ത് കൂടുതലായി ഒരു വിദേശഭാഷ അറിയുന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: