തൃശൂര്‍ : അടിയന്തിരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന അവസ്ഥയാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് ജനാധിപത്യത്തിന് പുല്ലുവില കല്പിക്കാത്തവരാണ് കോണ്‍ഗ്രസ്സെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞു. അന്നാഹസാരയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷം കോര്പ്പറേഷന് മുന്നില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ജില്ലാപ്രസിഡണ്ട് അഡ്വ. ബി.ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.നാഗേഷ്, എ.ഉണ്ണകൃഷ്ണന്, സുരേന്ദ്രന് ഐനിക്കുന്നത്ത്, ജസ്റ്റിന് ജേക്കബ്ബ്, പത്മിനിപ്രകാശന്, ടി.ടി.ആന്റോ, കെ.നന്ദകുമാര്‍,ടോണി ചാക്കോള, ഷാജുമോന്‍ വട്ടേക്കാട്, എ.പ്രമോദ്, സര്‍ജു തൊയ്ക്കാവ്, പ്രഭാകരന് മാഞ്ചാടി, സുന്ദര്രാജന്, പി.കെ.ബാബു, അനില്‍ പോലൂക്കര, പി.എസ്.കണ്ണന് എന്നിവര്‍ സംസാരിച്ചു.
തൃശൂര്‍ : അന്നാഹസാരയെ അറസ്റ്റ് ചെയ്തതില്‍ സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ശ്രീനിവാസന്, കെആര്‍ ശശിധരന്,എം.ബാലകൃഷ്ണന്, എ.നാരായണന് എന്നിവര്‍ സംസാരിച്ചു.
ചേര്‍പ്പ് : ബിജെപി നാട്ടിക നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് മണ്ഡലം പ്രസിഡണ്ട് സേവന് പള്ളത്ത്, ജനറല്‍ സെക്രട്ടറിമാരായ രാജീവ് കണാറ, എ.ആര്.അജിഘോഷ്, യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി പി.ഗോപിനാഥ്, ദിനേശ് കണ്ണോളി, ടി.ജെ.അശ്വിന്, അഡ്വ. ഹരി, പി.പി.ഡേവീസ്, കെ.പി.ബൈജു എന്നിവര്‍ നേതൃത്വം നല്കി.
മണലൂര്‍ : ബിജെപി മണലൂര്‍ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളില്‍ അഴിമതിക്കെതിരെ പോരാടിയ അന്നാഹാസാരയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനം നടത്തി. അരിമ്പൂര്‍ പഞ്ചായത്തില്‍ നടന്ന പ്രകടനം മണ്ഡലം ജനറല്‍ സെക്രട്ടറി സുധീഷ് മേനോത്ത് പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം.മുരളീധരന് അദ്ധ്യക്ഷത വഹിച്ചു. മണലൂരില്‍ ജില്ലാകമ്മിറ്റി അംഗം പി.കെ.ലാല്‍ ഉദ്ഘാടനം ചെയ്തു. സുധീര്‍ പൊറ്റേക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. മുല്ലശ്ശേരിയില് മണ്ഡലം സെക്രട്ടറി മനോജ് ഉദ്ഘാടനം ചെയ്തു. പ്രദീപ് പറമ്പംതള്ളി അദ്ധ്യക്ഷത വഹിച്ചു. ചൂണ്ടലില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ഉണ്ണിചൂണ്ടല് അദ്ധ്യക്ഷത വഹിച്ചു.
കൊടകര : അഴിമതിക്കെതിരെ സമരം പ്രഖ്യാപിച്ച അന്നാഹസാരെയും പൊതുസമൂഹ പ്രവര്‍ത്തകരെയും അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച മണ്ഡലം സമിതിയുടെ ആഭിമുഖ്യത്തില്‍ പുതുക്കാട് സെന്ററില്‍ പ്രകടനം നടത്തി. ബിജെപി മണ്ഡലം പ്രസിഡണ്ട് വി.വി.രാജേഷ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് സജീവന് അമ്പാടത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ചാലക്കുടി : അഴിമതിക്ക് എതിരെ സമരം നടത്തുന്ന അന്നാഹസാരയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതില്‍ ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് ചാലക്കുടി യൂണിറ്റ് ശക്തമായി പ്രതിഷേധിച്ചു. ഭാരതത്തിന്റെ സ്വന്തമായ ഗാന്ധിയന്‍ സംസ്കാരത്തോടുള്ള കടുത്ത അവഹേളനം കൂടിയാണിത് എന്ന് യോഗം വിലയിരുത്തി. യോഗത്തില്‍ അഡ്വ. എം.എസ്.വിനയന് അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കെറ്റുമാരായ ഫാ.ജോണ്സണ് ജി.ആലപ്പാട്ട്, വിജു വാഴക്കാല, പി.കെ.ഗിരിജാവല്ലഭന്‍ എന്നിവര്‍ പ്രസംഗച്ചു.
ചാലക്കുടി : അന്നാഹസാരെയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മേലൂരില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധയോഗവും പന്തംകൊളുത്തി പ്രകടനവും നടത്തി. മേലൂര്‍ പഞ്ചായത്ത് ഓഫീസ് പടിക്കലില്‍ നിന്ന് ആരംഭിച്ച പ്രകടനം മേലൂര്‍ ജംഗ്ഷനില്‍ സമാപിച്ചു. സ്ത്രീകളും, കുട്ടികളും അടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. പ്രതിഷേധയോഗത്തില്‍ ഹിന്ദു ഐക്യവേദി പഞ്ചായത്ത് പ്രസിഡണ്ട് എം.വി.അനില്‍ അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എ.സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി.ആര്.ശിവപ്രസാദ്, ഷിലൈരാഘവന്,ബിബിന്‍ കാട്ടുങ്ങല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചാലക്കുടി : അന്യായമായി അന്നാഹസാരയെ അറസ്റ്റ് ചെയ്ത കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് എല്‍.ഐ.സി. എംപ്ലോയീസ് യൂണിയന് ചാലക്കുടി യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി. പ്രകടനത്തിന് യൂണിറ്റ് പ്രസിഡണ്ട് കെ.കെ.അയ്യപ്പന്, സെക്രട്ടറി കെപി.സുബ്രഹ്മണ്യന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഇരിങ്ങാലക്കുട: രാഷ്ട്രീയ സ്വയംസേവക സംഘം പൊറത്തിശ്ശേരി മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ അണ്ണാഹസാരയെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. താലൂക്ക് കാര്യവാഹ് പി.ഹരിദാസ്, വി.ബി.കര്ണ്ണന്, ബി.ജെ.പി.ജില്ല സെക്രട്ടറി ടി.വി.ഷാജി, അനൂപ്, ഓംപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. ഷിധിന്‍, ഷിബു, ജിതിന്, സജിബ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: