ചാലക്കുടി : വിവിധ കേസുകളിലായി തൊണ്ടിയായി പിടിച്ചെടുത്ത വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. ചാലക്കുടി സിഐ ഓഫീസ് വളപ്പിലാണ് ബസ്സുള്‍പ്പടെയുള്ള നിരവധി വാഹനങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞു പല വാഹനങ്ങളും ഇവിടെ കൊണ്ടുവന്നിട്ടിട്ട്. കാടുപിടിച്ച് കിടക്കുന്ന വളപ്പില്‍ പല വാഹനങ്ങളും കാണാന്‍ തന്നെ പറ്റാത്ത വിധത്തില്‍ വള്ളിയും മറ്റും പടര്‍ന്ന് പിടിച്ച് കിടക്കുകയാണ്. ചാലക്കുടി സ്റ്റേഷന് പരിധിയില്‍ വരുന്ന കേസുകളിലെ വാഹനങ്ങളാണ് ഇങ്ങനെ സിഐ ഓഫീസില്‍ കൊണ്ടുവന്നിട്ടിരിക്കുന്നത്. പോലീസ് സ്റ്റേഷനില്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളും കിടന്ന് നശിക്കുന്നത് പോലീസ് സ്റ്റേഷനില്‍ സ്ഥലകുറവ് മൂലമാണ്. വലിയ വാഹനങ്ങള്‍ സിഐ ഓഫീസില്‍ കൊണ്ടുവന്നിട്ടിരിക്കുന്നത്. കളവിനും, അപകടത്തിലും പെട്ട വാഹനങ്ങളാണ് ഇവയില്‍ കൂടുതലും. കേസ് നീണ്ടുപോകുന്നതിനുസരിച്ച് തൊണ്ടിമുതലും നശിച്ചുകൊണ്ടിരിക്കും. കേസില്‍പെട്ട തൊണ്ടി വാഹനം കേസ് കഴിയുമ്പോഴേക്കും പിന്നെ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലായിട്ടുണ്ടാകും. ഈ നിയമങ്ങളില്‍ മാറ്റം വരുത്തിയാല്‍ പലതുകൊണ്ടും ഗുണമാണുണ്ടാകുന്നത്. തൊണ്ടിമുതല്‍ നല്ലനിലയില്‍ ഇരിക്കുമ്പോള്‍ ലേലം ചെയ്യാന്‍ സാധിച്ചാല്‍ അതിന് നല്ല വില സര്‍ക്കാരിന് ലഭിക്കും. എന്നാല്‍ നിയമത്തിന്റെ കുരുക്കില്‍പെട്ട് കേസുകള്‍ വര്‍ഷങ്ങളോളം നീണ്ട് പോകുന്നത് തൊണ്ടിമുതല്‍ നശിക്കാനും അതുകൊണ്ട് പിന്നെ ഒരുഗുണവും ലഭിക്കാതെ വരും. വെറും പഴയ ഇരുമ്പ് വിലയ്ക്ക് തൂക്കം കൊടുക്കേണ്ടിവരും. കേസുകള്‍ എത്രയും വേഗം തീര്‍പ്പാക്കി തൊണ്ടിമുതല്‍ വേഗം വില്‍ക്കാനോ, ഉടമസ്ഥനോ കൈമാറാന്‍ സാധിച്ചാല്‍ അത് ലഭിക്കുന്ന വ്യക്തിക്ക് അതുകൊണ്ടു ഗുണമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: