കാണ്ഡഹാര്‍: തെക്കന്‍ അഫ്ഗാനിസ്ഥാനിലെ മാര്‍ക്കറ്റിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഏഴ് പേര് കൊല്ലപ്പെടുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉറുസ്ഗാന്‍ പ്രവിശ്യയിലെ അങ്ങാടിയിലാണ് ആക്രമണം ഉണ്ടായത്. കൂടാതെ നോമ്പുകാലമായതിനാല്‍ മാര്‍ക്കറ്റില്‍ ജനത്തിരക്ക് കൂടുതലായിരുന്നു. സര്‍ക്കാരിന് ലഭിച്ച വിവരമനുസരിച്ച് എട്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഏഴ് സിവിലയിന്സ് കൊല്ലപ്പെട്ടു എന്നാണെന്നും ഉറുസ്ഗാന്‍ ആരോഗ്യമേധാവി ഖാന് അഖ്വ മൈക്കെല്‍ വ്യക്തമാക്കി. ദിറുവുദ് ജില്ലയിലാണ് സ്ഫോടനം സംഭവിച്ചതെന്നും, ഇത് ഹെല്‍മണ്ട് പ്രവിശ്യയുടെ സമീപത്താണെന്നും അപകടം സ്ഥിരീകരിച്ചതായും പ്രവിശ്യ കൗണ്‍സില്‍ മേധാവി അമനുള്ള ഹൊടാക്കി വ്യക്തമാക്കി. ആക്രമണവുമായി താലിബാന് ബന്ധമുണ്ടെന്നുള്ള വെളിപ്പെടുത്തലുകള്‍ ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ഇതിന് പിന്നില്‍ താലിബാന് തന്നെയാണെന്നാണ് വിലയിരുത്തല്‍.
തെക്കന്‍ അഫ്ഗാന് രാജ്യത്തെ ഏറ്റവും അപകട മേഖലയാണ്. കൂടാതെ കഴിഞ്ഞ 10 വര്‍ഷത്തിനിടക്ക് വലിയ ആക്രമണങ്ങള്‍ നടക്കുന്നതും ഇവിടെയാണ്. അഫ്ഗാനിസ്ഥാനിലെ യുദ്ധങ്ങളില്‍ സാധാരണക്കാര്‍ക്ക് കൂടുതലും അപകടം സംഭവിക്കുന്നത് ഇവിടെ 14,000 വിദേശസേനയും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: