ടോക്കിയോ: ജപ്പാന്റെ കിഴക്കന്‍ പ്രവിശ്യയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തലസ്ഥാനമായ ടോക്കിയോയിലും ഭൂചലനം അനുഭവപ്പെട്ടു. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. മാര്‍ച്ച് 11 നായിരുന്നു ജപ്പാനെ നടുക്കിയ വന്ഭൂകമ്പമുണ്ടായത്. അന്ന് 9 തീവ്രതയായിരുന്നു രേഖപ്പെടുത്തിയത്. തുടര്‍ന്ന് ധാരാളം ചെറു ഭൂകമ്പങ്ങള്‍ ജപ്പാനില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: