തൃശൂര്‍ : ജില്ലയില്‍ കഴിഞ്ഞ ദിവസം എട്ടുവയസ്സുകാരനടക്കെ മൂന്നുപേര്‍ മുങ്ങിമരിക്കുകയും ഒരാള്‍ ഒഴുക്കില്‍പെടുകയും ചെയ്തു. തളിക്കുളം വിയ്യൂര്‍, കുരിയച്ചിറ എന്നിവിടങ്ങളിലാണ് മൂന്നു പേര് മുങ്ങിമരിച്ചത്. അതിരപ്പിള്ളിയില്‍ ഒഴുക്കില്‍പെട്ട് യുവാവിനെ കാണാതായി.
തൃശൂര്‍ പച്ചക്കറി മാര്‍ക്കറ്റിലെ ബിഎംഎസ് തൊഴിലാളിയായ കുരിയച്ചിറ വേഴപ്പറമ്പില്‍ ഫിലിപ്പ് മകന് സുനില്‍ (25) ആണ് മരിച്ചത്. ഇന്നലെ കൂട്ടുകാരോടൊപ്പം മുരിയാട് കായലില്‍ മീന്‍ പിടിക്കാന്‍ പോകുന്നതിനിടെ വെള്ളത്തില്‍ വീഴുകയായിരുന്നു. കിഴക്കുംപാട്ടുകരയില്‍ നെല്ലിപ്പറമ്പില്‍ ഡേവീസിന്റെ മകന് ഡെയ്സണ്‍ (33) ആണ് മരിച്ചത്. തളിക്കുളത്ത് കുളിക്കുന്നതിനിടെ എട്ടുവയസ്സുകാരനായ സ്നേഹതീരം റോഡില്‍ പൊന്പറമ്പത്ത് സിദ്ദിഖിന്റെ മകന് ഷഹനാസ് മുങ്ങിമരിച്ചു. കൂട്ടുകാരോടൊത്ത് കുളിക്കുമ്പോഴാണ് അപകടം. ചേര്‍ക്കര ഈസ്റ്റ് യു.പി.സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ഉമ്മ ഉമ്മുക്കുല്‍സു. സഹോദരങ്ങള്‍ ഷെഫീഖ്, ഷെമീര്‍.
ചാലക്കുടി : അതിരപ്പിള്ളിയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനുവേണ്ടി തിരച്ചില്‍ തുടരുന്നു. ഇടപ്പിളളി എളമക്കര വൈലോപ്പിള്ളി കേശവന്‍കുട്ടിയുടെ മകന് പ്രവീണ്‍ (29) നെയാണ് ഞായറാഴ്ച രാത്രി പത്ത് മണിയോടോ പ്ലാന്റേഷന് വാലി ക്വാര്‍ട്ടേഴ്സിനു സമീപം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെട്ട് കാണാതായത്.
കൂട്ടുകാരായ അഞ്ച് പേരോടൊപ്പം വിനോദയാത്രക്ക് വന്നതായിരുന്നു. ചാലക്കുടിയില്‍ നിന്നുള്ള ഫയര്‍ഫോഴ്സും, അതിരപ്പിള്ളി പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്. പുഴയില്‍ വെള്ളക്കൂടുതല്‍ ഉള്ളതിനാലും അടിയൊഴുക്ക് ശക്തമായതിനാലുമാണ് കണ്ടെത്താന്‍ ബുദ്ധിമുട്ടായിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെ നേവി ഉദ്യോഗസ്ഥര്‍ തിരച്ചിലിനായി എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: