ന്യൂദല്‍ഹി : കുരിയാര്‍കുറ്റി – കാരപ്പാറ ജലസേന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും ജലവിഭവ മന്ത്രി ടി.എം. ജേക്കബിനെ പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു.
ജേക്കബിനും മറ്റ് എട്ടു പേര്‍ക്കുമെതിരേ മുന്‍ ഇടതുപക്ഷ സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. പദ്ധതിയുടെ ഭാഗമായി മൂലത്തറ കനാല്‍ നിര്‍മാണത്തില്‍ നടന്ന അഴിമതിക്ക് ജേക്കബ് കൂട്ടു നിന്നുവെന്നായിരുന്നു കേസ്. കരാറുകാരന് അധിക പണം അനുവദിച്ചതു വഴി 57 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്നായിരുന്നു ആരോപണം.
പാലക്കാട് വിജിലന്‍സ് ഡി.വൈ.എസ്.പി എം.പി. ദിനേശ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജേക്കബ് ഒമ്പതാം പ്രതിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: