കാഞ്ഞങ്ങാട്: ദുബൈയില്‍ സെക്യൂരിറ്റി ഗാര്ഡിണ്റ്റെ ജോലി വാഗ്ദാനം ചെയ്ത് വിസക്ക് ഒരു ലക്ഷത്തില്‍പരം രൂപ വാങ്ങി വഞ്ചിച്ച കേസിലെ രണ്ടാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗള്‍ഫിലെ ഒരു കമ്പനിയില്‍ സെക്യൂരിറ്റി ഗാര്ഡിണ്റ്റെ ജോലി വാഗ്ദാനം ചെയ്ത് ഉദുമ എരോലിലെ സുബൈറില്‍ നിന്നും 1,1൦,൦൦൦ രൂപ വാങ്ങുകയും ദുബൈയില്‍ ശമ്പളം കുറവുളള മറ്റൊരു ജോലി നല്കി വഞ്ചിക്കുകയും ചെയ്ത ചട്ടഞ്ചാലിലെ കെ.എം.അബ്ദുല്ല കുഞ്ഞിയെയാണ് (59) ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. അബ്ദുല്ല കുഞ്ഞിയെ കോടതി റിമാണ്ട് ചെയ്തു. അബ്ദുല്ല കുഞ്ഞിയുടെ കൂട്ടുപ്രതി എരോലിലെ അബൂബക്കര്‍ പോലീസിന് പിടികൊടുക്കാതെ മുങ്ങി നടക്കുകയാണ്. 2009 നവംബര്‍ 16ന് ഗള്‍ഫിലെത്തിയ സൂബൈര്‍ കഴിഞ്ഞ മാര്‍ച്ച് ൨൯നാണ് നാട്ടില്‍ തിരിച്ചെത്തിയത്. അബ്ദുല്ല കുഞ്ഞിക്ക് വേണ്ടി കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ രണ്ടാം ക്ളാസ്സ് കോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: