തൃശൂര്‍: കേരളത്തില്‍ നിന്ന് ഒരു കാലത്ത് പുറത്തു വന്നിരുന്ന വാര്‍ത്തകള്‍ നമ്മുക്ക് അഭിമാനിക്കാന്‍ ഉള്ളതായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി അത് അപമാനം വരുത്തുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിപറഞ്ഞു. തൃശൂര്‍ ടൗണ്‍ഹാളില്‍ ടിസിവിയുടെ കെട്ടിടോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചടങ്ങില്‍ മേയര്‍ ഐ.പി.പോള്‍ അധ്യക്ഷത വഹിച്ചു. വെബ്സൈറ്റിന്റെ ഉദ്ഘാടനം മന്ത്രി സി.എന്‍.ബാലകൃഷ്ണന് നിര്‍വ്വഹിച്ചു. എംഎല്‍എമാരായ തേറമ്പില്‍ രാമകൃഷ്ണന്, കെ.രാധാകൃഷ്ണന്,ബാബുപാലിശ്ശേരി, എം.പി.വിന്‍സെന്റ്, പി.എ.മാധവന്,ഡിസിസി പ്രസിഡണ്ട് വി.ബലറാം, സിപിഎം ജില്ലാസെക്രട്ടറിഎ.സി. മൊയ്തീന്, ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. ബി.ഗോപാലകൃഷ്ണന്, അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പെരുവനം കുട്ടന് മാരാര്‍, ടിസിവി മാനേജിംഗ് ഡയറക്ടര്‍ ജോഷി വടക്കന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: