Categories: World

ജര്‍മനി ബര്‍ലിന്‍ മതിലിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നു

Published by

ബെര്‍ലിന്‍: ബെര്‍ലിന്‍ മതില്‍ അതിന്റെ നിര്‍മാണത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നു. കമ്മ്യൂണിസ്റ്റ്‌ ആധിപത്യമുള്ള കിഴക്കന്‍ ജര്‍മനിയാണ്‌ 28 വര്‍ഷമായി നഗരത്തെ വിഭജിച്ചുകൊണ്ട്‌ അതിര്‍ത്തി അടച്ചത്‌. മതില്‍ ചരിത്രത്തിന്റെ ഭാഗമായെങ്കിലും നാമത്‌ മറക്കാന്‍ പാടില്ലെന്ന്‌ ബെര്‍ലിന്‍ മേയര്‍ ക്ലാസ്‌ വൊവേറിറ്റ്‌ പ്രസ്താവിച്ചു. പ്രസിഡന്റ്‌ ക്രിസ്റ്റ്യന്‍ വൂള്‍ഫും ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലും ചടങ്ങില്‍ സന്നിഹിതരായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച്‌ മരണമടഞ്ഞവരുടെ സ്മരണക്ക്‌ മുന്നില്‍ രാഷ്‌ട്രം ഒരു നിമിഷം ഉച്ചക്ക്‌ മൗനമാചരിക്കും.

കിഴക്കന്‍ ജര്‍മ്മനിയുടെ സ്വാതന്ത്ര്യദാഹത്തില്‍ അഭിമാനിക്കുകയും ആധുനിക ജര്‍മനിക്ക്‌ പടിഞ്ഞാറന്‍ ജര്‍മനിയോട്‌ കടപ്പാടുണ്ടെന്നു പ്രസിഡന്റ്‌ പ്രഖ്യാപിച്ചു. ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ പൂര്‍വജര്‍മനിയിലാണ്‌ ജനിച്ചത്‌. അവര്‍ ബെര്‍ണല്‍ സ്ട്രാസയിലുള്ള മ്യൂസിയത്തിന്റെയും സ്മാരകത്തിന്റെയും ഉദ്ഘാടനത്തില്‍ പങ്കുചേരുന്നുണ്ട്‌.

1961 ആഗസ്റ്റ്‌ 13-ാ‍ം തീയതിയാണ്‌ 160 കിലോമീറ്റര്‍ നീളത്തിലുള്ള അതിര്‍ത്തിയിലെ മതില്‍ കിഴക്കന്‍ ജര്‍മനിയിലെ പടയാളികള്‍ നിര്‍മിക്കാനൊരുങ്ങിയത്‌. ആരും രക്ഷപ്പെടാതിരിക്കാന്‍ മതിലില്‍ 300 നിരീക്ഷണ ഗോപുരങ്ങളും ഒരുക്കിയിരുന്നു. ഫാസിസ്റ്റുകളായ പടിഞ്ഞാറന്‍ ജര്‍മനിയെ ഒഴിവാക്കാനാണ്‌ മതില്‍ പണിയുന്നതെന്ന്‌ കിഴക്കന്‍ ജര്‍മനി അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ കിഴക്കന്‍ ജര്‍മന്‍ വംശജരെ അവിടെതന്നെ പിടിച്ചുനിര്‍ത്താനായിരുന്നു മതില്‍ പണിതതെന്ന്‌ ഇപ്പോള്‍ എല്ലാവരും സമ്മതിക്കുന്നുണ്ട്‌. മതില്‍ കടക്കാന്‍ ശ്രമിച്ച്‌ വെടിയേറ്റുമരിച്ചവര്‍ 136 ആണെന്ന്‌ ഔദ്യോഗികമായ കണക്കുകള്‍ രേഖപ്പെടുത്തുമ്പോള്‍ 700 ലധികം പേര്‍ വധിക്കപ്പെട്ടുവെന്നാണ്‌ മരിച്ചവരുടെ കൂട്ടാളികള്‍ പറയുന്നത്‌. 1989 ല്‍ മതില്‍ തകര്‍ത്തുവെങ്കിലും കൂടുതല്‍ ധനികര്‍ താമസിക്കുന്ന പടിഞ്ഞാറിനും താരതമ്യേന പാവപ്പെട്ടവരുടെ കേന്ദ്രമായ കിഴക്കിനും ഇടയിലെ സാമ്പത്തിക വ്യത്യാസത്തിന്റെ പ്രതീകമായി അത്‌ നിലനില്‍ക്കുന്നു. ഇപ്പോഴും മതിലിന്റെ കുറെ അവശിഷ്ടങ്ങള്‍ ബാക്കിനില്‍ക്കുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by