Categories: Ernakulam

കൊച്ചിയുടെ വികസനത്തില്‍ ഇന്‍ഫോപാര്‍ക്കിന്റെ പങ്ക്‌ നിര്‍ണ്ണായകം: ജിജോ ജോസഫ്‌

Published by

കൊച്ചി: കൊച്ചിയുടെ വികസനത്തല്‍ ഐ.ടി. മേഖലയുടെ വികസനം നിര്‍ണ്ണായകമാണെന്ന്‌ ഇന്‍ഫോപാര്‍ക്ക്‌ സി.ഇ.ഒ. ജിജോ ജോസഫ്‌ പറഞ്ഞു. കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ്‌ സയന്‍സ്‌ ആന്റ്‌ ടെക്നോളജി (കുസാറ്റ്‌) സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിവേഗം വളരുന്ന കൊച്ചി എന്നതിനെ സംബന്ധിച്ച സെമിനാര്‍ കുസാറ്റ്‌ വൈസ്‌ ചാന്‍സലര്‍ രാമചന്ദ്രന്‍ തേക്കേടത്ത്‌ ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ്‌ രംഗത്തു പഠിക്കുന്ന വിദ്യാര്‍ത്ഥികളുമായുള്ള ആശയ വിനിമയ സംവാദവും തുടര്‍ന്ന്‌ നടന്നു.

അന്താരാഷ്‌ട്ര മേഖലയില്‍ അതീവ പ്രാധാന്യമുള്ള വല്ലാര്‍പാടം കണ്‍ടെയ്നര്‍ ടെര്‍മിനല്‍, മെട്രോ റെയില്‍ പദ്ധതി, സ്മാര്‍ട്ട്‌ സിറ്റിപദ്ധതി, തുടങ്ങിയ ഇന്‍ഫോപാര്‍ക്കിന്റെ രംണ്ടാം ഘട്ട വികസനത്തിന്‌ അനുകൂല സാഹചര്യമൊരുക്കുന്ന ഘടകങ്ങളാണെന്നത്‌ ജിജോ ജോസഫ്‌ പറഞ്ഞു.

നിലവില്‍ മൂന്ന്‌ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനമാണ്‌ കേരളം. കണ്ണൂരില്‍ നാലാമത്തെ വിമാനത്താവളം വരാന്‍ പോകുന്നു. മാംഗ്ലൂര്‍ വിമാന താവളവും കേരളത്തിന്റെ വികസന കാര്യത്തില്‍ യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നു. ഐ.ടി. വ്യവസായത്തിനു വേണ്ട എല്ലാഘടകങ്ങളും കേരളത്തിനും പ്രത്യേകിച്ച്‌ കൊച്ചിയ്‌ക്കുമുണ്ടെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിഴക്കിന്റെ വെനീസ്‌ എന്നറിയപ്പെടുന്ന ആലപ്പുഴയിലെ ചേര്‍ത്തലയിലാണ്‌ ഇന്‍ഫോ പാര്‍ക്കിന്റെ ഉപകേന്ദ്രം വരുന്നത്‌. സാംസ്കാരിക തലസ്ഥാനമായ തൃശൂരിലെ കൊരട്ടിയില്‍ ഇന്‍ഫോപാര്‍ക്കിന്റെ ഉപകേന്ദ്രം വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു.

ഫെഡറല്‍ ബാങ്ക്‌ ചെയര്‍മാന്‍, വി.സി. സിറിയക്‌ ഐ.എ.എസ്‌, മുന്‍ എം.പി. സബാസ്റ്റിയന്‍ പോള്‍, എഫ്‌.എ.സിറ്റി. മുന്‍ ചെയര്‍മാന്‍ റ്റി.റ്റി. തോമസ്‌ തുടങ്ങിയവരും ശില്‍പശാലയില്‍ പങ്കെടുത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by