കൊച്ചി: ഭാരതീയ ജനത കര്‍ഷകമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ ചിങ്ങം 1 കര്‍ഷക വന്ദനദിനമായി ആചരിക്കും. ഉച്ചകഴിഞ്ഞ് 3 ന് എറണാകുളം വൈഎംസിഎ ഹാളില്‍ നടക്കുന്ന കര്‍ഷകസംഗമം ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം സി.കെ.പത്മനാഭന് ഉദ്ഘാടനം ചെയ്യും. കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ.എസ്.പുരുഷോത്തമന് അധ്യക്ഷത വഹിക്കും. പഞ്ചായത്തടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന മാതൃക കര്‍ഷകര്‍ക്ക് ചടങ്ങില്‍ ആദരപത്രവും ഉപഹാരങ്ങളും സമ്മാനിക്കും. ‘കൃഷിയെ രക്ഷിക്കൂ, കേരളത്തെ രക്ഷിക്കൂ’ എന്നതാണ് പരിപാടിയുടെ മുദ്രാവാക്യം.
അങ്കമാലി: അങ്കമാലി നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ 17ന് കര്‍ഷകദിനം ആചരിക്കും. ചെത്തിക്കോട് കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 10ന് നടക്കുന്ന കര്‍ഷകദിനാചരണം മുന്‍ ഗതാഗത മന്ത്രി അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. അങ്കമാലി നഗരസഭ ചെയര്മാന് സി. കെ. വര്‍ഗീസ് അദ്ധ്യക്ഷത വഹിക്കും. മുന്‍ എംഎല്‍എ പി. ജെ. ജോയി, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ മേരി വര്‍ഗീസ്, ആശാ രവി, കെ. എ. പൗലോസ്, ലിസി ടീച്ചര്‍, വില്‍സണ്‍ മുണ്ടാടന്‍, റീത്താ പോള്‍, സജി വര്‍ഗീസ്, ലില്ലി രാജു, ഇ. വി. കമലാക്ഷന്‍, എം. എസ്. ഗിരീഷ്കുമാര്‍, ടി. ജി. ബേബി, മാത്യു തോമസ്, ബെന്നി മൂഞ്ഞേലി, എല്‍സി ആന്റണി, മേരി വര്‍ഗീസ്, പി. വി. ജോര്‍ജ്ജുകുട്ടി, വി. ഒ. വര്‍ഗീസ്, വി. കെ. വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: