Categories: Ernakulam

മാലിന്യത്തില്‍ മുങ്ങി കോതമംഗലം റവന്യൂ ടവര്‍

Published by

കോതമംഗലം: കോതമംഗലം താലൂക്കിന്റെ ഭരണസിരാകേന്ദ്രമായ കോതമംഗലം റവന്യൂ ടവര്‍ മാലിന്യത്തില്‍ മുങ്ങിയിരിക്കുന്നു. നഗരസഭയുടെ ഹൃദയഭാഗമായ കോതമംഗലം പ്രൈവറ്റ്‌ ബസ്സ്റ്റാന്റിനോട്‌ ചേര്‍ന്ന്‌ സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ ഓഫീസുകളുടെയും മറ്റ്‌ നിരവധി സ്ഥാപനങ്ങളുടെയും സമുച്ചയമാണ്‌ റവന്യൂ ടവര്‍. ദിനംപ്രതി ആയിരക്കണക്കിന്‌ ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ വന്നുപോകുന്നുണ്ട്‌.

കഴിഞ്ഞ മാര്‍ച്ച്‌ ഒന്നുമുതല്‍ കോതമംഗലം നഗരം മാലിന്യമുക്തമാക്കണമെന്ന്‌ ചെയര്‍മാന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ കോതമംഗലം പട്ടണത്തിലെ പല പ്രധാനപ്പെട്ട പ്രദേശങ്ങളും ഇന്ന്‌ മാലിന്യക്കൂമ്പാരത്താല്‍ നിറയുന്ന കാഴ്ചയാണുള്ളത്‌. മാസങ്ങളായി റവന്യൂ ടവര്‍ പരിസരം മാലിന്യക്കൂമ്പാരം നീക്കം ചെയ്യാതെ കിടക്കുകയാണ്‌. ഇവിടെ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളില്‍നിന്നുള്ള മാലിന്യങ്ങള്‍ക്ക്‌ പുറമെ വെളിയില്‍നിന്നുള്ള മാലിന്യങ്ങളും ഇവിടെ നിക്ഷേപിക്കുന്നുണ്ട്‌. ഹോട്ടല്‍ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും മൃഗങ്ങളുടെ ശരീരാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇക്കൂട്ടത്തില്‍പ്പെടുന്നു. അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്ന ഈ മാലിന്യക്കൂമ്പാരത്തില്‍നിന്ന്‌ രോഗവാഹകരായ ഈച്ചയും പുഴുക്കളും വമിക്കുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by