Categories: Kannur

ജനങ്ങളുടെ പ്രശ്നങ്ങള്‍ ചുവപ്പു നാടയില്‍ കുടുങ്ങാന്‍ പാടില്ല: മുഖ്യമന്ത്രി

Published by

കണ്ണൂറ്‍: ജനങ്ങളുടെ വിവിധ പ്രശ്നങ്ങള്‍ ചുവപ്പുനാടയില്‍ കുടുങ്ങാനോ അലംഭാവത്തില്‍ പെട്ടുപോകാനോ പാടില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു. ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ്‌ ൨൦൦൫ല്‍ സുതാര്യകേരളം പരിപാടി ആരംഭിച്ചത്‌. കേരളത്തിലെ ഏതൊരാള്‍ക്കും അവരുടെ ആവശ്യങ്ങള്‍ സര്‍ക്കാറിണ്റ്റെ ശ്രദ്ധയില്‍ കൊണ്ടുവരികയെന്ന വലിയ ലക്ഷ്യമായിരുന്നു ഇതിനു പിന്നില്‍. ഇത്‌ സംതൃപ്തി നല്‍കിയിട്ടുണ്ട്‌. എല്ലാ പരാതിയിലും പരിഹാരമുണ്ടാക്കാന്‍ സാധിക്കില്ല. പക്ഷെ, പരിഹാരമുണ്ടാക്കാനാവുന്ന ഏതിനും സുതാര്യകേളത്തിലൂടെ പരിഹാരമുണ്ടാകും. അല്ലാത്തവ പരാതിക്കാരനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുതാര്യകേരളം പരിപാടിയുടെ പുതിയ സംരംഭത്തിനു തുടക്കമിട്ട്‌ വീഡിയോ കോണ്‍ഫറന്‍സ്‌വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പ്‌ താലൂക്കിലെ കുറുമാത്തൂറ്‍ രാജീവ്ഗാന്ധി ദശലക്ഷം കോളനിവാസികളുടേതായിരുന്നു സുതാര്യകേരളത്തിലേക്ക്‌ ജില്ലയില്‍ നിന്നുള്ള ആദ്യപരാതി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by