ലണ്ടന്‍: ലണ്ടന്‍ കാലപത്തിന്റെ പിടിയില്‍ നിന്ന് സാധാരണ നിലയിലേക്ക് തിരികെയെത്തുന്നു. കാലപം അടിച്ചമര്‍ത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ലണ്ടന്‍ നഗരത്തില്‍ മാത്രം 16000 ത്തോളം പോലീസുകാരെയാണ് നിയമിച്ചിരിക്കുന്നത്. ഇതിനിടെ കലാപത്തില്‍ പരിക്കുപറ്റി ചികിത്സയിലായിരുന്ന 68 കാരനായ റിച്ചാര്‍ഡ് മാനിംഗ്ടണ്‍ മരിച്ചു. ഇതോടെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.
അതിനിടെ ലണ്ടനില്‍ ട്വിറ്റര്‍, ഫെയ്സ് ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ നിരോധിക്കാന്‍ നീക്കം തുടങ്ങി. പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റേതാണ് തീരുമാനം. വെബ് സൈറ്റുകള്‍ വഴി കലാപകാരികള്‍ ആശയവിനമയം നടത്തുകയും ആക്രമണ പദ്ധതികള്‍ തയാറാക്കുകയും ചെയ്യുന്നതു തടയാനാണിത്.
കലാപത്തില്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതു പോലെയാണ് ഇവയുടെ പ്രവര്‍ത്തനമെന്നു സര്‍ക്കാര്‍ കരുതുന്നു. ലണ്ടനില്‍ നിന്നു മാഞ്ചസ്റ്റര്‍, സല്‍ഫോര്‍ഡ്, ലിവര്‍പൂള്‍, വൊള്വര് ഹാംപ്ടണ്‍, നോട്ടിങ്ഹാം, ലിയെസെസ്റ്റര്, ബര്‍മിങ് ഹാം എന്നിവിടങ്ങളിലേക്കു പടര്‍ന്നത് അതിവേഗത്തിലാണ്. നാലു ദിവസത്തെ കലാപത്തില്‍ 200 മില്യണ്‍ പൗണ്ട് നഷ്ടം കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: