കാഞ്ഞങ്ങാട്: കാസര്‍കോട് അടുക്കത്ത് ബയലിലും നീലേശ്വരത്തുമായി എലിപ്പനി ബാധിച്ച് രണ്ടുപേര്‍ മരിച്ചു. നീലേശ്വരം ചായ്യോത്ത് മുഹമ്മദ് മന്‍സിലിലെ കെ.ടി.അബ്ദുള്‍റസാഖ് (4൦) പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. ഭാര്യ: ആസ്യയ. മക്കള്‍: ഫാത്തിമ, ഫബീന, റാഷിന. അടുക്കത്ത് ബയല് ജിയുപിസ്കൂളിലെ അധ്യാപകനായ മന്നിപ്പാടി വിവേകാനന്ദ നഗറിലെ കെ.എ.ജെയിംസ് (4൦) എലിപ്പനി ബാധിച്ച് ബുധനാഴ്ച രാത്രിയാണ് മരണപ്പെട്ടത്. കടുത്ത പനിയെ തുടര്‍ന്ന് മംഗലാപുരം സ്വകാര്യാശുപത്രിയില്‍ ജെയിംസ് ചികിത്സയിലായിരുന്നു. ഭാര്യ: ആഷ. മക്കള്‍: ജെനിജെയിംസ്, ജിനോജെയിംസ്. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ എലിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പെരുകുകയാണ്. എലിപ്പനി മരണം വര്‍ദ്ധിച്ചതോടെ ജനങ്ങള്‍ കടുത്ത ആശങ്കയിലായിട്ടുണ്ട്. ഹൊസ്ദുര്‍ഗ്ഗ് താലൂക്കിലെ മലയോര പ്രദേശങ്ങളില്‍ എലിപ്പനിക്ക് പുറമെ മലമ്പനിയും പടര്‍ന്നുപിടിച്ചിട്ടുണ്ട്. രാജപുരം, ചിറ്റാരിക്കാല്‍, തായന്നൂറ്, വെള്ളരിക്കുണ്ട് പ്രദേശങ്ങളില്‍ കോളനികള്‍ അടക്കമുള്ള ഭാഗങ്ങളില്‍ പനി വ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: