തൃശൂര്‍: ശ്രീകൃഷ്ണജയന്തയോടനുബന്ധിച്ച് ബാലഗോകുലം തൃശ്ശിവപേരൂര്‍ മഹാനഗറിന്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം നടത്തും.
15ന് വൈകീട്ട് 5 ന് പഴയ നടക്കാവ് ലക്ഷ്മി മണ്ഡപത്തില്‍ നടത്തുന്ന സംഗമം സിനി ആര്‍ടിസ്റ്റ് രമാദേവി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം അദ്ധ്യക്ഷന്‍ ഡോ.കെമുരളീധരന്‍ അദ്ധ്യക്ഷത വഹിക്കും ബാലഗോകുലം സംസ്ഥാന രക്ഷാധികാരി സി.ശ്രീധരന്മാസ്റ്റര് മുഖ്യപ്രഭാഷണം നടത്തും. ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം കോര്പറേഷന് കൗണ്‍സിലര്‍ വിനോദ് പൊള്ളാഞ്ചേരി നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: