Categories: World

പാക്‌ ഭീകരനെ ഇന്തോനേഷ്യക്ക്‌ വിട്ടു നല്‍കി

Published by

ജക്കാര്‍ത്ത: 2002 ലെ ബാലിദ്വീപ്‌ ബോംബ്‌ സ്ഫോടനങ്ങളുടെ ആസൂത്രകരിലൊരാളായ പാക്‌ ഭീകരന്‍ ഉമര്‍ പാടെകിനെ ഇന്തോനേഷ്യയ്‌ക്ക്‌ വിട്ടുനല്‍കിയതായി റിപ്പോര്‍ട്ട്‌. ജമാ ഇസ്ലാമിയ എന്ന ഭീകരസംഘടനയിലെ അംഗമായ ഇയാള്‍ പാക്കിസ്ഥാനിലെ അബോട്ടാബാദില്‍നിന്നാണ്‌ അറസ്റ്റിലായത്‌.

ഇന്തോനേഷ്യന്‍ ഭീകരനായ ദുള്‍മാട്ടിനുമായി ചേര്‍ന്നാണ്‌ ഉമര്‍ സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത്‌. ഇന്തോനേഷ്യയുടെ ഭാഗമായ ബാലിദ്വീപില്‍ 2002 ല്‍ നടന്ന ബോംബ്‌ സ്ഫോടനങ്ങളില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഇരുന്നൂറിലേറെ വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടിരുന്നു. ഇന്തോനേഷ്യയിലെ പ്രമുഖ ഹൈന്ദവ കേന്ദ്രങ്ങളിലൊന്നാണ്‌ ബാലി ദ്വീപ്‌.

ഇതോടൊപ്പം ഭീകരതയ്‌ക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ്‌ ഉമറിനെ അറസ്റ്റ്‌ ചെയ്തതെന്നും ഇന്തോനേഷ്യയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഭീകര സംഘടനകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാളില്‍നിന്നും ശേഖരിക്കുവാന്‍ കഴിയുമെന്നും ഇന്തോനേഷ്യന്‍ പോലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു. അല്‍-ഖ്വയ്ദയോട്‌ അടുത്ത ബന്ധം പുലര്‍ത്തി വരുന്ന ഭീകരസംഘടനയായ ജമാ ഇസ്ലാമിയുടെ നേതൃത്വത്തില്‍ ഇന്തോനേഷ്യയിലാകമാനം നിരവധി ഭീകരാക്രമണം നടന്നിട്ടുണ്ട്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by