Categories: Ernakulam

പൊതുപാര്‍ക്കിംഗ്‌ സ്ഥലം വാടകയ്‌ക്ക്‌ നല്‍കുന്നതായി പരാതി

Published by

മൂവാറ്റുപുഴ: തകര്‍ന്ന റോഡും ട്രാഫ്ക്ക്‌ കുരുക്കും പാര്‍ക്കിംങ്ങ്‌ സൗകര്യവും ഇല്ലാതെ മൂവാറ്റുപുഴ നഗരത്തില്‍ ജനം നട്ടം തിരിയുമ്പോള്‍ വാഹന പാര്‍ക്കിംങ്ങിനായി ഉപയോഗിക്കുന്ന സ്ഥലത്ത്‌ സ്വകാര്യ സംരഭകര്‍ക്ക്‌ വാടകയ്‌ക്ക്‌ നല്‍കി പൊതുമരാമത്ത്‌ വകുപ്പ്‌ പണം സമ്പാദിക്കുന്നു.

കെ. എസ്‌. ആര്‍. ടി. സിക്ക്‌ സമീപം ടാക്സി ഓട്ടോ സ്റ്റാന്‍ഡിനോട്‌ ചേര്‍ന്നുള്ള വിശാലമായ പൊതുപാര്‍ക്കിംങ്ങ്‌ സ്ഥലമാണ്‌ സ്വകാര്യ ബാങ്ക്‌ വാഹനവിതരണക്കാരും നടത്തുന്ന മേളയ്‌ക്ക്‌ പൊതുമരാമത്ത്‌ 1500രൂപ ദിവസേന വാടകയ്‌ക്ക്‌ നല്‍കിയിരിക്കുന്നത്‌. ഇതോടെ ഇവിടെ വിവിധ ജോലികള്‍ക്ക്‌ പോകുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാന്‍ കഴിയാതെ സമീപത്തെ കെ.എസ്‌.ആര്‍.ടി.സി ആരക്കുഴ ക്രോസ്സ്‌ റോഡിന്റെ ഇരുവശവും പാര്‍ക്ക്‌ ചെയ്യുന്നതോടെ ഈ റോഡില്‍ വാഹനകുരുക്കും രൂക്ഷമായി.

നെഹ്രുപാര്‍ക്ക്‌ മുതല്‍ കെ.എസ്‌.ആര്‍.ടി.സിവരെ യാത്ര ചെയ്ത്‌ എത്താന്‍ ഏറെ ദുരുതംമാണ്‌ വാഹന കാല്‍നടയാത്രക്കാര്‍ക്ക്‌. കൂടാതെ വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്നവരുടെ വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക്‌ ചെയ്യേണ്ടതായും വരുന്നു. കൂടാതെ വീതി കുറഞ്ഞ റോഡില്‍ വാഹനകുരുക്കും രൂക്ഷമാണ്‌. റോഡ്‌ കുണ്ടും കുഴിയുമായി തകര്‍ന്ന്‌ കിടക്കുന്നു. ഇതിന്‌ പരിഹാരം കാണാന്‍ പൊതുമരാമത്തിന്‌ താല്‍പര്യവുമില്ല. പാര്‍ക്കിംങ്ങ്‌ സ്ഥലങ്ങള്‍ സ്കാര്യ കന്‌#ി‍നികളുടെ ലാഭ കൊയ്‌ത്തിന്‌ കൂട്ടു നില്‍ക്കുകയാണ്‌ ഉദ്യോഗസ്ഥര്‍. സര്‍ക്കാര്‍ സ്ഥലം പൊതുജനങ്ങളുടെ ആവശ്യത്തിന്‌ ഉപയോഗിക്കാന്‍ നല്‍കാതെ പൊതുമരാമത്ത്‌ വകുപ്പും സ്വകാര്യ സ്ഥാപനങ്ങളെ സംരക്ഷിക്കുകയാണ്‌ ഇതിലൂടെ ചെയ്യുന്നത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by