കൊച്ചി: സര്‍വകാല റെക്കാര്‍ഡിട്ട സ്വര്‍ണ വിലയില്‍ ഇന്ന് 240 രൂപയുടെ കുറവ് രേഖപ്പെടുത്തി. പവന് 19,280 രൂപയാണ് ഇന്നത്തെ വില, ഗ്രാമിന് 2410 രൂപയും. ആഗോള വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
പലിശയില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കു മാറ്റം വരുത്തില്ലെന്ന യു.എസ് ഫെഡ് റിസര്‍വിന്റെ തീരുമാനം ഡോളറിനെ ശക്തിപ്പെടുത്തിയതാണ് സ്വര്‍ണ വിലയില്‍ ചെറിയ മാറ്റമുണ്ടാക്കാന്‍ സാധിച്ചത്. എന്നാല്‍ രാജ്യാന്തര വിപണിയില്‍12.54 ഡോളര്‍ വര്‍ദ്ധനയോടെ ഔണ്‍സിനു 1752.54 ഡോളര്‍ നിരക്കിലാണ് വ്യാപാരം നടന്നത്.
രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയില്‍ ഔണ്‍സിന് 200 ഡോളര്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വന്‍ കുതിപ്പാണ് അനുഭവപ്പെട്ടത്. ഇന്നലെ പവന് 880 രൂപ കൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: