മൊഗ്രാല്‍: യുവതിയെ കബളിപ്പിച്ച് അഞ്ചേകാല്‍ പവന്‍ സ്വര്‍ണമാലയും 68,182 രൂപയുമായി യുവാവ് മുങ്ങി. ഇയാളെ കണ്ടെത്താന്‍ ടൗണ്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൊഗ്രാല്‍ പുത്തൂറ്‍, നീര്‍ച്ചാലിലെ പരേതനായ അച്ചുവിണ്റ്റെ മകളും കല്ലങ്കൈയില്‍ ഹോട്ടല്‍ ജോലിക്കാരിയുമായ പുഷ്പ (44)യാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തെക്കുറിച്ച് പുഷ്പ പൊലീസില്‍ നല്‍കിയ പരാതിയില്‍ ഒരാഴ്ച മുമ്പ് ഹോട്ടലില്‍ വന്നു തുടങ്ങിയ 25 വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് തട്ടിപ്പ് നടത്തിയത് എന്നാണ് പറയുന്നത്. കാറിലാണ് യുവാവ് വന്നിരുന്നത്. കാസര്‍കോട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയപ്പെടുത്തിയ സ്വര്‍ണാഭരണം തിരിച്ചെടുക്കണമെന്നു കാണിച്ച് യുവതിക്ക് നോട്ടീസ് വന്നപ്പോള്‍ യുവാവ് ഹോട്ടലില്‍ ഉണ്ടായിരുന്നു. പണം അടക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് വന്ന കാര്യം ഫോണ്‍ ചെയ്ത് മാതാവിനെ അറിയിക്കുന്നത് ഇയാള്‍ കണ്ടിരുന്നു. ഫോണ്‍ സംഭാഷണം ശ്രദ്ധിച്ച യുവാവ് പണയ സ്വര്‍ണം തിരിച്ചെടുക്കാന്‍ താന്‍ സഹായിക്കാമെന്നും പറഞ്ഞു. പണം പിന്നീട് തന്നാല്‍ മതിയെന്നും പറഞ്ഞു. യുവാവ് പിറ്റേദിവസം പണയ സ്വര്‍ണം തിരിച്ചെടുക്കാനാവശ്യമായ പണവുമായി വന്നു. സ്വര്‍ണം തിരിച്ചെടുക്കുകയും ചെയ്തു. പണം തിരികെ തരുന്നതുവരെ സ്വര്‍ണം തണ്റ്റെ കൈയില്‍ ഇരിക്കട്ടെ എന്ന് പറഞ്ഞ യുവാവ് പത്തുരൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ എഴുതിയ എഗ്രിമെണ്റ്റ് നല്‍കുകയും ചെയ്തു. പിറ്റെ ദിവസം ഇയാള്‍ക്ക് സ്വര്‍ണ്ണത്തിനായി നല്‍കിയെങ്കിലും സ്വര്‍ണ്ണവും പണവുമായി യുവാവ് മുങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: