Categories: World

ഫിലിപ്പൈന്‍സില്‍ മണ്ണിടിച്ചിലില്‍ കനത്ത നാശനഷ്ടം

Published by

മനില: ഫിലിപ്പൈന്‍സില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ വന്‍ നാശനഷ്ടം. മനിലയിലെ കിഴക്കന്‍ മലയോര പ്രദേശത്തുളള നൂറോളം വീടുകള്‍ തകര്‍ന്നു. മുന്നൂറോളം പേര്‍ക്കു പരുക്കേറ്റു. വ്യാപക കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അപകടത്തില്‍ 300 ഓളം പേര്‍ രക്ഷപ്പെട്ടു. മനിലയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയുള്ള ആസിനാന്‍ ഗ്രാമത്തിലാണ്‌ അപകടം. തുടര്‍ച്ചയായ മഴയെത്തുടര്‍ന്നു സമീപവാസികളെ പുനരധിവസിപ്പിക്കാനുളള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. മുന്നൂറു വീടുകള്‍ ഭാഗികമായി തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനായി സുരക്ഷാസൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന്‌ മേയര്‍ ജെഫേഴ്‌സണ്‍ കോംഘന്‍ പറഞ്ഞു. മണ്ണിടിച്ചിലിന്റെ ഉഗ്രശബ്‌ദം കേട്ടയുടനെ ജനങ്ങള്‍ വീടിനുള്ളില്‍ നിന്നും ഇറങ്ങി ഓടിയതിനാലാണ്‌ വന്‍ അപകടം ഒഴിവായത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by