നീലേശ്വരം: വിഭാഗീയ ശക്തി കൊണ്ട് സംഘടനയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന നീലേശ്വരം ബസ്സ്റ്റാണ്റ്റ് പരിസരത്തെ വിഎസ് ഓട്ടോ സ്റ്റാണ്റ്റ് നീക്കം ചെയ്യണമെന്ന് നഗരസഭയോട് സിപിഎം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ഔദ്യോഗിക പക്ഷത്തിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് അച്ചുതാനന്ദന് പക്ഷത്ത് ഉറച്ചു നില്‍ക്കുന്നവരാണ് ഓട്ടോ സ്റ്റാണ്റ്റിലെ തൊഴിലാളികളില്‍ ഏറെയും. തെരഞ്ഞെടുപ്പ് വേളയിലും മുമ്പും വിഎസിനെ തഴയാന്‍ ഔദ്യോഗിക പക്ഷം ശ്രമം നടത്തിയപ്പോഴെല്ലാം തുറന്ന പ്രതിഷേധത്തിന് തുടക്കം കുറിക്കുകയും അതൊരു കൊടുങ്കാറ്റായി സംസ്ഥാനത്തൊട്ടാകെ ആഞ്ഞപ്പിടിപ്പിക്കുവാനും പാര്‍ട്ടി കെട്ടുറപ്പിന് തന്നെ ഇളക്കമുണ്ടാക്കാനും കാരണക്കാരായത് നീലേശ്വരം ബസ്റ്റാണ്റ്റില്നരികിലെ വിഎസ്അനുകൂലികളായ ഒട്ടേറെ തൊഴിലാളികളുടെ സമീപനമാണെന്നാണ് സംസ്ഥാന ജില്ലാ ഏരിയാ കമ്മിറ്റികളുടെ വിലയിരുത്തല്‍. തങ്ങള്‍ കറ കളഞ്ഞ വിഎസ് അനുകൂലികളാണെന്ന് കാണിക്കാന്‍ വി.എസിണ്റ്റെ ചിത്രം ആലേഖനം ചെയ്ത വിഎസ് ഓട്ടോ സ്റ്റാണ്റ്റെന്ന് നാമകരണം ചെയ്യുവാനും ഇവര്‍ തയ്യാറായി. ഇതാണ് പാര്‍ട്ടി നേതൃത്വത്തെ ഏറെ ചൊടിപ്പിച്ചത്. നീലേശ്വരത്തുകാരുടെ വിഎസ് അനുകൂല പ്രകടനം ദൃശ്യമാധ്യമങ്ങള്‍ ശരിക്കും ആഘോഷിക്കുകയായിരുന്നു. വിഎസ് അനുകൂല പ്രകടനത്തിണ്റ്റെ പേരില്‍ 12 പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി കമ്മറ്റി യോഗം നടപടി സ്വീകരിച്ചിരുന്നു. ഇതോടെ വിഎസ്അനുകൂലികള്ക്ക് വാശി ഏറുകയും മാറ്റി വെച്ചിരുന്ന വിഎസ്ഓട്ടോ സ്റ്റാണ്റ്റെന്ന ബോര്‍ഡ് പഴയ സ്ഥാനത്ത് തന്നെ സ്ഥാപിക്കുകയും ചെയ്തു. നടപടി വരുന്തോറും കരുത്താര്‍ജ്ജിക്കുന്ന ഇവരെ തളര്‍ത്താന്‍ സ്റ്റാണ്റ്റ് തന്നെ ഇവിടെ നിന്നും ഒഴിവാക്കുകയെന്ന മാര്‍ഗ്ഗമാണ് പാര്‍ട്ടി നേതൃത്വം കണ്ടെത്തിയത്. ഇതു സംബന്ധിച്ച ആവശ്യം നഗരസഭാ അധികൃതര്‍ക്ക് മുന്നില്‍ വെച്ചു കഴിഞ്ഞു. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതിന് മുമ്പ് കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി ഓട്ടോ സ്റ്റാണ്റ്റ് നീക്കം ചെയ്ത് ബസ് സ്റ്റാണ്റ്റിലെ സൗകര്യം വര്‍ധിപ്പിക്കുവാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും പാര്‍ട്ടി നേതാക്കളും നേതാക്കളും യൂണിയന് രംഗത്ത് വന്നതിനാല്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അതേ നേതൃത്വമാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. സ്റ്റാണ്റ്റിലെ തൊഴിലാളികളുടെ നേതൃത്വത്തിലുള്ള ചാരിറ്റബിള്‍ സംഘടന പിരിച്ചു വിടണമെന്ന ആവശ്യവും നേതൃത്വം ഉന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: