Categories: Kannur

തളിപ്പറമ്പിലെയും പരിസരങ്ങളിലെയും റോഡുകള്‍ ഗതാഗതയോഗ്യമാക്കണം: ബിഎംഎസ്‌

Published by

തളിപ്പറമ്പ്‌: തളിപ്പറമ്പ്‌ നഗരപരിധിയിലെയും സമീപ പഞ്ചായത്തുകളിലെയും റോഡുകള്‍ പൂര്‍ണ്ണമായും ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണെന്ന്‌ മോട്ടോര്‍ മസ്ദൂറ്‍ സംഘ്‌ തളിപ്പറമ്പ്‌ യൂണിറ്റ്‌ ജനറല്‍ബോഡിയോഗം ആരോപിച്ചു. റോഡുകളുടെ ഈ ദുരവസ്ഥ കാരണം പല മോട്ടോര്‍ തൊഴിലാളികളും പല സ്ഥലത്തേക്കും ഓട്ടം പോകാന്‍ വിസമ്മതിക്കുകയാണ്‌. ഇതിണ്റ്റെ പേരില്‍ തൊഴിലാളികളും യാത്രക്കാരും തമ്മില്‍ നിരന്തരം പ്രശ്നങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു. പല പ്രശ്നങ്ങളും കയ്യാങ്കളി വരെ എത്തുന്നുണ്ട്‌. ചില ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണ്‌ റോഡുകളുടെ ഇന്നത്തെ ദുരവസ്ഥക്ക്‌ കാരണം. എല്ലാ റോഡുകളും എത്രയും പെട്ടെന്ന്‌ അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗതയോഗ്യമാക്കണമെന്നും പൊതുജനങ്ങളെ അപകടങ്ങളില്‍ നിന്നും രക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഹൈവേ ഓട്ടോസ്റ്റാണ്റ്റില്‍ റോഡിണ്റ്റെ ഓരങ്ങളില്‍ മണ്ണില്ലാത്തത്‌ തൊഴിലാളികളെ വളരെ ബുദ്ധിമുട്ടുകയാണെന്നും ഇതിന്‌ പരിഹാരമുണ്ടാക്കണമെന്നും തൃച്ചംബരം വിദ്യാലയത്തില്‍ ചേര്‍ന്ന യോഗം അധികൃതരോടാവശ്യപ്പെട്ടു. പ്രസിഡണ്ട്‌ ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ പി.എസ്‌.ബിജു, യൂണിറ്റ്‌ സെക്രട്ടറി കെ.ജി.സുഭാഷ്‌ എന്നിവര്‍ സംസാരിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by