കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ അനുകൂലമായ കേന്ദ്രസര്ക്കാറിണ്റ്റെയും ഐസിഎംആറിണ്റ്റെയും നിലപാടില്‍ പ്രതിഷേധിച്ച് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെയും ജില്ലാ പരിസ്ഥിതി സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് പോസ്റ്റാഫീസ് പിക്കറ്റ് ചെയ്തു. പ്രമുഖ മനുഷ്യാവകാശ പ്രവര്ത്തകന് ഡോ.ഡി.സുരേന്ദ്രനാഥ് പിക്കറ്റിങ്ങ് ഉദ്ഘാടനം ചെയ്തു. കേന്ദ്രഗവണ്മെണ്റ്റും ഐസിഎംആറും എന്‍ഡോസള്‍ഫാന്‍ കമ്പനികളുടെ ഏജണ്റ്റുമാരാകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാനെതിരെ കേരള ജനത വീണ്ടും വലിയ പ്രക്ഷോഭങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇനിയും പഠനം നടത്തേണ്ടതുണ്ട് എന്ന ആരോഗ്യമന്ത്രി അടൂറ് പ്രകാശിണ്റ്റെ പ്രസ്താവനക്കെതിരെ പിക്കറ്റിങ്ങില്‍ ശക്തമായി പ്രതിഷേധമുയര്‍ന്നു. അഡ്വ.ടി.വി.രാജേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഭാസ്ക്കരന്‍ വെള്ളൂറ്‍, സുഭാഷ് ചീമേനി, പി.ജെ.തോമസ്, ടി.ശോഭന, പ്രേമചന്ദ്രന് ചോമ്പാല, ഷൈജു കോട്ടിക്കുളം, പോള്‍ ടി.സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന് സ്വാഗതവും പവിത്രന് തോയമ്മല്‍ നന്ദിയും പറഞ്ഞു. എന്‍.അമ്പാടി, എം.രാമകൃഷ്ണന്, എ.പി.കെ മോഹനന്, പി.കൃഷ്ണന്, രാജു തുടങ്ങിയവര്‍ പിക്കറ്റിങ്ങിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: