Categories: Ernakulam

ചില്ലറ വില്‍പ്പനരംഗത്ത്‌ വിദേശനിക്ഷേപം അനുവദിക്കരുത്‌

Published by

നെടുമ്പാശ്ശേരി: ചില്ലറ വില്‍പ്പനരംഗത്ത്‌ വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന്‌ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ്‌ പി.എ.എം.ഇബ്രാഹിം ആവശ്യപ്പെട്ടു. നെടുമ്പാശ്ശേരി മേഖലയില്‍നിന്നുള്ള ജില്ലാ കമ്മറ്റി അംഗങ്ങളുടെ യോഗം അത്താണിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വ്യാപാര സാന്ദ്രതയുള്ള കേരളത്തില്‍ സാമ്പത്തികരംഗത്ത്‌ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന തീരുമാനമാണ്‌ കേന്ദ്രസര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷികമേഖലയിലെ തകര്‍ച്ചയെത്തുടര്‍ന്ന്‌ വ്യാപാരമേഖലയെ ആക്രമിച്ച ലക്ഷക്കണക്കിന്‌ വ്യാപാരികളെ നേരിട്ട്‌ ബാധിക്കുന്ന പ്രശ്നമാണിത്‌. രൂക്ഷമായ തൊഴിലില്ലായ്മയെയും വിലക്കയറ്റം മൂലം ദുരിതമനുഭവിക്കുന്ന കേരളത്തില്‍ വ്യാപാരികളെ നേരിട്ട്‌ ബാധിക്കുന്ന പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സി.പി.തരിയന്‍ അധ്യക്ഷനായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി പി.സി.ജേക്കബ്‌, ജില്ലാ സെക്രട്ടറി എ.കെ.പിയൂസ്‌, കെ.വി.പോള്‍സണ്‍, സി.കെ.വിജയന്‍, എം.ജി.മോഹന്‍ദാസ്‌, സാലുപോള്‍, കെ.ബി.സജി, മണി പൂക്കോട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by