ജമ്മു: സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ച് ജമ്മുകാശ്മീരില്‍ സമാധാന ജീവിതം തകര്‍ക്കാന്‍ ഭീകരവാദികള്‍ ശ്രമിക്കുമെന്ന് ഇന്ത്യന്‍ സൈന്യം മുന്നറിയിപ്പ് നല്കി.
ഈ മേഖലയില്‍ സമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജമ്മുകാശ്മീര്‍ ഗവര്‍ണറുടെ സുരക്ഷ ഉപദേഷ്ടാവ് ലഫ്റ്റനന്റ് ജനറല്‍ ജെ.പി.നെഹ്റ അറിയിച്ചു. തീവ്രവാദി ആക്രമണങ്ങള്‍ താരതമ്യേന കുറവായതുകൊണ്ട് നാം ഒരിക്കലും ഉദാസീനരാകരുത്. തീവ്രവാദികളുടെ ഉദ്ദേശ്യവും അവരുടെ ശക്തിയും പഴയ അവസ്ഥയില്‍ത്തന്നെ നിലനില്‍ക്കുകയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈറ്റ് നൈറ്റ് കോര്‍പ്സിന്റെ കോര്‍ഗ്രൂപ്പ് യോഗത്തിലാണ് നെഹ്റ ഇങ്ങനെ വെളിപ്പെടുത്തിയത്. സംസ്ഥാനത്തെ എല്ലാ സുരക്ഷാ ഏജന്‍സികളുടേയും കൂട്ടായ പരിശ്രമഫലമായാണ് തീവ്രവാദ അക്രമങ്ങളുടെ എണ്ണം കുറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: