ന്യൂദല്‍ഹി: വിധി പ്രസ്താവം മാറ്റിവെച്ചിട്ടുള്ള കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ദേശീയ വിവരാവകാശ കമ്മീഷന് സുപ്രീംകോടതിയോടാവശ്യപ്പെട്ടു. പൗരന്മാര്ക്ക് ഇതു സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ അവകാശമുണ്ടെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി.
റിട്ടയേര്‍ഡ് കമ്മഡോര്‍ ലോകേഷ് കെ. ബാത്ര വാദം കേട്ടതിനുശേഷം വിധി പറയാന്‍ മാറ്റിവെച്ച കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതുപോലുള്ള വിവരങ്ങള്‍ തങ്ങള്‍ സൂക്ഷിക്കുന്നില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ മറുപടി. ഇതിനെതിരെയാണ് ബാത്ര ദേശീയ വിവരാവകാശ കമ്മീഷനെ സമീപിച്ചത്. സാധാരണ ഗതിയില്‍ രണ്ടാഴ്ചക്കോ ഒരു മാസത്തിനോ ഉള്ളില്‍ വിധി പ്രസ്താവം വരുമെന്നാണ് സുപ്രീംകോടതിക്ക് വേണ്ടി ഹാജരായ കൗണ്‍സല്‍ കേന്ദ്ര വിവരാവകാശ കമ്മീഷനെ അറിയിച്ചത്. കോടതിയില്ധാരാളം കേസുകള്‍ ഉള്ളതിനാല്‍ ഇതിനെക്കുറിച്ച് വ്യക്തമായ വിവരം കിട്ടാന്‍ ബുദ്ധിമുട്ടാണെന്ന് കോണ്‍സല്‍ ബോധിപ്പിച്ചു. ഈ വാദം തള്ളിക്കൊണ്ട് ഇത്തരം ഒരു വിവരം ഇതുവരെ സുപ്രീംകോടതി സൂക്ഷിക്കുന്നില്ലെങ്കില്‍ ഇനിമുതല്‍ അത് സൂക്ഷിക്കേണ്ടതാണെന്ന് കമ്മീഷന് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: