Categories: World

അല്‍-ക്വയ്ദ ഇപ്പോഴും പ്രധാന ഭീഷണി – യു.എസ്

Published by

വാഷിംഗ്‌ടണ്‍: ഭീകര സംഘടനയായ അല്‍-ക്വയ്ദയുടെ ശക്‌തി ക്ഷയിച്ചെങ്കിലും അവരിപ്പോഴും യു.എസിന്റെ പ്രധാന ഭീഷണിയാണെന്ന്‌ പെന്റഗണ്‍ അറിയിച്ചു. വന്‍ നാശനഷ്‌ടങ്ങള്‍ സംഭവിച്ച അല്‍-ഖ്വയ്‌ദ പഴയ പ്രതാപത്തിനടുത്തെങ്ങുമെത്തില്ലെങ്കിലും ഒരു രാജ്യത്തിനു നേരെ ഇപ്പോഴും ആക്രമണം നടത്താന്‍ അവര്‍ക്ക്‌ കഴിയയുമെന്ന്‌ യു.എസ്‌ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ അഭിപ്രായപ്പെട്ടു.

ഭീകരവാദം ഇപ്പോഴും അപകടകരമാകും വിധം നിലനില്‍ക്കുന്നുണ്ടെന്നും അതിന്റെ വേരുകള്‍ അറ്റുപോയിട്ടില്ലെന്നും യെമനിലും , സോമാലിയയിലും നടക്കുന്ന പ്രക്ഷോഭങ്ങള്‍ അതാണ്‌ സൂചിപ്പിക്കുന്നതെന്നും പനേറ്റ പറഞ്ഞു.

എന്നാല്‍ ഭീകരാക്രമണം തകര്‍ക്കുന്നകതിനുള്ള എല്ലാ തയ്യാറെടുപ്പുകളും യു.എസ്‌ സ്വീകരിച്ചു കഴിഞ്ഞതായും പനേറ്റ വെളിപ്പെടുത്തി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by