കാസര്‍കോട്: രാജ്യത്തെ ഏതൊരു പൗരനേയും പന്ത്രണ്ടക്ക നമ്പറിലൂടെ തിരിച്ചറിയാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ആധാര്‍ പദ്ധതിയുടെ ജില്ലാതല എന്റോള്മെണ്റ്റ് ഉദ്ഘാടനം കൃഷി – മൃഗ സംരക്ഷ വകുപ്പ് മന്ത്രി കെ പി മോഹനന് നിര്‍വ്വഹിച്ചു. കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എം എല്‍ എ മാരായ പി ബി അബ്ദുള്‍ റസാഖ്, കെ കുഞ്ഞിരാമന് (ഉദുമ), ഇ ചന്ദ്രശേഖരന്, കെ കുഞ്ഞിരാമന് (തൃക്കരിപ്പൂറ്‍), ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവി, മുന്‍സിപ്പല്‍ ചെയര്മാന് ടി ഇ അബ്ദുളള, ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീശുകന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചായിണ്റ്റടി, നഗരസഭാ കൗണ്‍സിലര്‍ രൂപവാണി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അക്ഷയ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ കോരത് വി മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടര്‍ കെ എന്‍ സതീഷ് സ്വാഗതവും, ജില്ലാ പ്ളാനിംഗ് ഓഫീസര്‍ അജയകുമാര്‍ മീനോത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: