ഇത് സന്തോഷിക്കാനുള്ള കാലമാണ്. ഇപ്പോഴാണ് സന്തോഷിക്കാനുള്ള സമയം. സന്തോഷിക്കാനുള്ള സ്ഥലമിതാണ്. മറ്റുള്ളവരെ സന്തോഷിപ്പിച്ചുകൊണ്ട് സന്തോഷിക്കണം.അങ്ങനെ ഇവിടെ സ്വര്‍ഗമാക്കി മാറ്റുക.
ഭൂതകാലം ചരിത്രമായി മാറിക്കഴിഞ്ഞു. ഭാവി ഒരു നിഗൂഢതയാണ്. വര്‍ത്തമാനകാലം മാത്രമാണ് യാഥാര്‍ത്ഥ്യം. വര്‍ത്തമാനകാലത്തില്‍ ജീവിക്കുക. ഇവിടെ ഇപ്പോള്‍ ആസ്വദിക്കുക. എന്തൊക്കെയോ ആയിത്തീരണമെന്ന സ്വപ്നലോകത്തിലാണ് നാം. ഇപ്പോഴത്തെ ലോകത്തിലല്ല നമ്മുടെ മനസ്സ്. നമ്മള് മറ്റാരോ ആയി മാറാന്‍ ആഗ്രഹിക്കുന്നു. അനന്തതയില്‍ ലയിക്കാന്‍ പോകുന്നതുപോലെയാണ് നമ്മുടെ ജീവിതം. സമയം നമുക്കുവേണ്ടി കാത്തുനില്ക്കുകയില്ല. അതുകൊണ്ട് ഓരോ നിമിഷവും പൂര്‍ണമായി ആസ്വദിച്ചുകൊണ്ട് ജീവിക്കുക.
നാളെയെന്നത് ചിലപ്പോള്‍ ഉണ്ടായി എന്ന് വരില്ല. ദൈവം ഭാവികാലത്തിലല്ല. വര്ത്തമാനകാലത്തിലാണുള്ളത്. ദൈവം ഇവിടെയാണ്; അവിടെയല്ല. വര്‍ത്തമാനകാലത്തില്‍ ജീവിക്കുന്നതാണ് യാഥാര്‍ത്ഥ്യം. നാളെ എന്ന സ്വപ്നലോകത്ത് ജീവിക്കുന്നത് മിഥ്യയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: