സിഡ്നി: ഇന്തോനേഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒന്‍പതു പേര് മരിച്ചു. ഒരു ഇന്തോനേഷ്യന്‍ സ്വദേശി രക്ഷപ്പെട്ടു. ഖനി തൊഴിലാളികളും കരാറുകാരും ക്രൂവും ഉള്‍പ്പെടുന്നവരാണ് ഹെലികോപ്റ്റിലുണ്ടായിരുന്നത്.
മരിച്ചവരില്‍ രണ്ട് പേര് ഓസ്ട്രേലിയക്കാരും രണ്ടു പേര് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവരും അഞ്ച് പേര് ഇന്തോനേഷ്യന്‍ സ്വദേശികളുമാണ്. ഹല്‍മഹേരയിലെ ന്യൂക്രെസ്റ്റ് ഗോസോവങ് ഖനിക്കു സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്.
ബെല്‍ 412 ഇനത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചയ്ക്കു ശേഷമാണു ഹെലികോപ്റ്റര്‍ കാണാതായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: