Categories: India

സോണിയാഗാന്ധിക്ക് ശസ്ത്രക്രിയ നടത്തി

Published by

ന്യൂദല്‍ഹി: കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിക്ക്‌ അമേരിക്കയില്‍ ശസ്‌ത്രക്രിയ നടത്തി. സോണിയയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്നും ഈ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും കോണ്‍ഗ്രസ്‌ വക്താവ്‌ ജനാര്‍ദ്ദന്‍ ദ്വിവേദി പറഞ്ഞു.

അതേസമയം സോണിയയുടെ അസുഖത്തെ കുറിച്ച്‌ കൂടുതല്‍ വിവങ്ങള്‍ പുറത്തു വിട്ടിട്ടില്ല. മൂന്നുനാല്‌ ആഴ്ച സോണിയാഗാന്ധിക്ക്‌ വിശ്രമം വേണ്ടി വരുമെന്നാണ്‌ പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. സോണിയയുടെ അസാന്നിദ്ധ്യത്തില്‍ മകന്‍ രാഹുല്‍ ഗാന്ധി, പ്രതിരോധ മന്ത്രി എ.കെ. ആന്റണി, പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ്‌ പട്ടേല്‍, ജനാര്‍ദ്ദന്‍ ദ്വിവേദി എന്നിവര്‍ക്കാണ്‌ പാര്‍ട്ടികാര്യങ്ങളുടെ ചുമതല നല്‍കിയിരിക്കുന്നത്‌.

അസുഖ ബാധയെത്തുടര്‍ന്നു മൂന്നാഴ്ച മുന്‍പാണു സോണിയ യു.എസിലേക്കു പോയത്. വിശദ പരിശോധനകളെത്തുടര്‍ന്നു ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നു ജനാര്‍ദ്ദന്‍ ദ്വിവേദി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by