Categories: India

മുംബൈയില്‍ മുങ്ങിയ കപ്പലില്‍ നിന്നും ജീവനക്കാരെ രക്ഷിച്ചു

Published by

മുംബൈ: മുംബൈ തീരത്തു മുങ്ങിയ എം.വി റാക്ക് എന്ന ചരക്ക് കപ്പലിലെ മുഴുവന്‍ ജീവനക്കാരെയും രക്ഷിച്ചു. ഇന്തോനേഷ്യയില്‍ നിന്നു ഗുജറാത്തിലേക്കു 60,000 മെട്രിക് ടണ്‍ കല്‍ക്കരിയുമായി പോകുകയായിരുന്നു കപ്പല്‍.

രാവിലെ എട്ടിന്‌ അപായ സൈറണ്‍ കേട്ടയുടനെ ബോട്ടിലെത്തിയ തീരദേശ രക്ഷാസേനയാണ്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌. തീരത്തുനിന്നു 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. കപ്പലില്‍ 30 ജീവനക്കാര്‍ ഉണ്ടായിരുന്നു. കോസ്റ്റ് ഗാര്‍ഡും നേവിയും ചേര്‍ന്നാണ് ഇവരെ രക്ഷിച്ചത്.

ജീവനക്കാരെല്ലാം ഇന്ത്യക്കാരാണ്. കോസ്റ്റ് ഗാര്‍ഡിന്റെ സമുദ്ര പ്രഹരി എന്ന കപ്പല്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. നേവിയുടെ ചേതക്, സീ കിങ് ഹെലി ഹെലികോപ്റ്ററുകളും ഐ.എന്‍.എസ് വീരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by