Categories: Kasargod

ക്രൈംബ്രാഞ്ചിന്‌ വിട്ടെന്ന്‌ പറഞ്ഞ രാജധാനി കവര്‍ച്ച കേസ്‌ ഉപേക്ഷിച്ചതായി പോലീസ്‌

Published by

കാഞ്ഞങ്ങാട്‌: ഉടമകളുടെ പരാതിയില്‍ രാജധാനി ജ്വല്ലറി കവര്‍ച്ച കേസ്‌ ക്രൈബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടെന്ന്‌ നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞെങ്കിലും കവര്‍ച്ചയുടെ തുടര്‍ അന്വേഷണം ഉപേക്ഷിച്ചതായി പോലീസ്‌ അധികൃതര്‍ ഹൊസ്ദുര്‍ഗ്ഗ്‌ ജുഡീഷ്യല്‍ ഒന്നാംക്ളാസ്സ്‌ മജിസ്ട്രേറ്റ്‌ ഒന്ന്‌ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി. 2010 ഏപ്രില്‍ 16ന്‌ ഉച്ചയ്‌ക്കാണ്‌ ജ്വല്ലറി കവര്‍ച്ച നടന്നത്‌. ജ്വല്ലറിയില്‍ നിന്നും 15.8 കിലോ സ്വര്‍ണ്ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച്‌ നടന്ന അന്വേഷണത്തില്‍ കവര്‍ച്ചയുമായി നേരിട്ട്‌ ബന്ധമുള്ള ബളാല്‍ അരീക്കര ലത്തീഫ്‌, പാലക്കാട്‌ ചെറുപ്പുളശ്ശേരി നൗഷാദ്‌, കാഞ്ഞങ്ങാട്‌ പുതിയകോട്ടയിലെ രവീന്ദ്രന്‍ എന്നിവരെയും സ്വര്‍ണ്ണാഭരണങ്ങള്‍ പണയത്തില്‍വെച്ച ലത്തീഫിണ്റ്റെ ബന്ധു താഹിറ, അജാന്നൂറ്‍ ഇട്ടമ്മല്‍ ഷാജി, എന്നിവരെ പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയും ഇവരില്‍ നിന്ന്‌ 7.85 കിലോ സ്വര്‍ണ്ണവും 10.96 ലക്ഷം രൂപ കണ്ടെത്തുകയും ചെയ്തിരുന്നു. ബാക്കി കവര്‍ച്ചക്കാര്‍ കൈക്കലാക്കിയ സ്വര്‍ണ്ണം കണ്ടെത്താനുള്ള ശ്രമം ഇതുവരെ ഫലം കണ്ടിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ അന്വേഷണം ഉപേക്ഷിക്കാന്‍ പോലീസിണ്റ്റെ ഭാഗത്തുനിന്ന്‌ ശ്രമമുണ്ടായത്‌. ഈ കേസിണ്റ്റെ കുറ്റപത്രം പോലീസ്‌ കോടതിയില്‍ സമര്‍പ്പിച്ചു. കുറ്റപത്രത്തോടൊപ്പം നല്‍കിയ റിപ്പോര്‍ട്ടില്‍ തുടര്‍ അന്വേഷണം നിര്‍ത്തിവച്ചതായും കിട്ടാനുള്ള സ്വര്‍ണ്ണത്തെക്കുറിച്ച്‌ സൂചനകള്‍ കിട്ടിയാല്‍ കോടതിയില്‍ ക്രൈംസ്റ്റോപ്പ്‌ റിപ്പോര്‍ട്ട്‌ നല്‍കി കേസ്‌ വീണ്ടും അന്വേഷിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്‌. ഈ കേസില്‍ ബാങ്ക്‌ മാനേജര്‍ ഉള്‍പ്പെടെ 103 പേരാണ്‌ സാക്ഷികളായിട്ടുള്ളത്‌. രാജധാനി ഗോള്‍ഡ്‌ സൂപ്പര്‍മാര്‍ക്കറ്റ്‌ ഉടമയായ കെ.എം.അബ്ദുള്‍ കരീം, ഉത്തരമേഖല പോലീസ്‌ ഐജിക്ക്‌ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും ഐജി എസ്‌ ശ്രീജിത്ത്‌ കണ്ണൂരിലേക്ക്‌ വിളിപ്പിച്ചു. കേസ്‌ ക്രൈംബ്രാഞ്ചിന്‌ വിട്ടതായി മുഖ്യമന്ത്രി എന്‍.എ.നെല്ലിക്കുന്ന്‌ എംഎല്‍എ അറിയിച്ചിരുന്നുവെങ്കിലും ഇത്‌ സംബന്ധിച്ച യാതൊരു അറിവും ലോക്കല്‍ പോലീസിന്‌ ലഭിച്ചിട്ടില്ലത്രെ.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts