Categories: Kannur

പയ്യാമ്പലം ; ജംനാസിണ്റ്റെ മൃതദേഹവും കണ്ടെത്തി

Published by

കണ്ണൂറ്‍: ഞായറാഴ്ച വൈകുന്നേരം പയ്യാമ്പലത്ത്‌ കടലില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട മൂന്നു യുവാക്കളില്‍ മൂന്നാമണ്റ്റെ മൃതദേഹവും കണ്ടെത്തി. രണ്ടു ദിവസം തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനാവാത്ത പാപ്പിനിശ്ശേരിയിലെ ജംനാസിണ്റ്റെ മൃതദേഹമാണ്‌ ഇന്നലെ കാലത്ത്‌ നീര്‍ക്കടവ്‌ ശ്മശാനത്തിന്‌ സമീപം കരക്കടിഞ്ഞത്‌. അപകടത്തില്‍പ്പെട്ട മറ്റു രണ്ടുപേരില്‍ പാപ്പിനിശ്ശേരി സ്വദേശിയും പ്ളസ്‌ ടു വിദ്യാര്‍ത്ഥിയുമായ മുഹനദിണ്റ്റെ മൃതദേഹം അപകടം നടന്നയുടനെയും അജ്മലിണ്റ്റെ മൃതദേഹം തിങ്കളാഴ്ചയും കണ്ടെത്തിയിരുന്നു. പാപ്പിനിശ്ശേരി ചുങ്കത്തെ മജീദ്‌-നാദിറ ദമ്പതികളുടെ മകനായ ജംനാസ്‌ ചെറുകുന്നിലെ സ്വകാര്യ വിദ്യാലയത്തില്‍ പ്ളസ്‌ ടു വിദ്യാര്‍ത്ഥിയാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by