ന്യൂദല്‍ഹി: ലോക്പാല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനു മുന്നില്‍ കീഴടങ്ങില്ലെന്ന് അണ്ണാ ഹസാരെ. ശക്തമായ അഴിമതി നിരോധനം ആവശ്യപ്പെടാന്‍ അവകാശമില്ലെങ്കില്‍ ജയിലില്‍ പോകാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ജന്ദര്‍മന്തറില്‍ തന്നെ നിരാഹാര സമരം നടത്തണമെന്നു നിര്‍ബന്ധമില്ല. സമരവേദിയേക്കാള് താന്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ക്കാണ് പ്രാധാന്യമെന്നും ഹസാരെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫിസിനെ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയതിനു മന്മോഹന് സിങ്ങിന്റെ ന്യായീകരണം തൃപ്തികരമല്ല.
പ്രധാനമന്ത്രി അഴിമതി വിരുദ്ധനും സത്യസന്ധനുമാണെന്നാണ് ഇതുവരെ കരുതിയതെന്ന് ഹസാരെ പറഞ്ഞു. തന്റെ സമരം സര്‍ക്കാരിനെതിരെയാണ്. പാര്‍ലമെന്റിനെതിരെയല്ല. മന്ത്രിസഭയിലെ പലരും ഉന്നയിക്കുന്ന കാര്യങ്ങള്‍ കളളമാണെന്നും ഹസാരെ പറഞ്ഞു.
നിരാഹാര സമരത്തിന് വലിയ ജനപിന്തുണയാണ് ഇപ്പോള്‍ത്തന്നെ തനിക്കു ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: