ഇംഫാല്‍: മണിപ്പുരില്‍ ഇംഫാല്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപം സ്ഫോടനം. സ്ഫോടനത്തില്‍ ഒരു വിദ്യാര്‍ഥി ഉള്‍പ്പെടെ നാലു പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കേറ്റു. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സ്ഫോടനം നടന്നത്.
ഭീകരര്‍ ബൈക്കില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. നാലുപേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: