ന്യൂദല്‍ഹി: ജയ്റാം രമേശ് പരിസ്ഥിതി മന്ത്രിയായിരുന്നപ്പോള്‍ നടപ്പാക്കിയ പല പദ്ധതികള്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ റിപ്പോര്‍ട്ട്. ജലവൈദ്യുത പദ്ധതികള്‍ക്ക് ഒരിക്കല്‍ നല്കിയ അനുമതി പുനഃപരിശോധിക്കരുതെന്ന് സമിതി ശുപാര്‍ശ ചെയ്തു.
2011-2012 വര്‍ഷത്തേയ്ക്കുള്ള വീക്ഷണ റിപ്പോര്‍ട്ടാണ് രംഗരാജന് അധ്യക്ഷനായ സാമ്പത്തിക ഉപദേശക സമിതി പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചത്. ഊര്‍ജ്ജ മേഖലയാണ് രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയില്‍ ഏറെ പ്രധാനപ്പെട്ടത്. എന്നാല്‍ ഇന്ത്യയിലെ ഊര്‍ജ്ജമേഖലയ്ക്ക് തടസമായി നില്‍ക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കുള്ള അനുമതിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പാരിസ്ഥിതിക പ്രശ്നങ്ങള്‍ ജലവൈദ്യുത പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിന് തടസമാകുന്നു. ഒരിക്കല്‍ അനുമതി നല്കിയ പദ്ധതികള്‍ക്ക് പോലും വീണ്ടും പാരിസ്ഥിതിക അനുമതി തേടേണ്ട അവസ്ഥയുണ്ടാവുന്നു. ഇതൊഴിവാക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
പാരിസ്ഥിതികാനുമതി നല്‍കുന്നതിന് മുമ്പ് എല്ലാ വശങ്ങളും പരിശോധിക്കണം. ഇതിനുവേണ്ടി വിവിധ മന്ത്രാലയങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. ഒരിക്കല്‍ അനുമതി നല്കിക്കഴിഞ്ഞാല് പിന്നീട് ഉയര്‍ന്നുവരുന്ന എതിര്‍പ്പുകള്‍ പരിഗണിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: