കറാച്ചി : കലാപം തുടരുന്ന പാക്കിസ്ഥാനിലെ കറാച്ചിയില്‍ തിങ്കളാഴ്ച പത്ത് പേര്‍കൂടി മരിച്ചു. ഇതോടെ മൂന്നു ദിവസത്തെ അക്രമസംഭവങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണം ഇരുപത്തഞ്ചായി. സംഘര്‍ഷം രൂക്ഷമായ ഒറന്ഗി ടൗണ്‍, ലിയാരി, ലാന്ധി, ഗുലിസ്ഥാനെ ജോഹര്‍ എന്നിവിടങ്ങളിലാണ് ആളുകള്‍ കൊല്ലപ്പെട്ടത്.
കലാപം അവസാനിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാരിന്റെ പിന്തുണയോടെ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി, മുത്താഹിദ ക്വാദി മൂവ്മെന്റ്, അവാമി നാഷണല്‍ പാര്‍ട്ടി തുടങ്ങി പാര്‍ട്ടികള്‍ സമാധാന റാലി നടത്തിയതിന് പിന്നാലെയാണ് വീണ്ടും സംഘര്‍ഷം ഉണ്ടായത്.
ഇന്ത്യ-പാക്കിസ്ഥാന് വിഭജനകാലത്ത് പാക്കിസ്ഥാനിലേക്ക് കുടിയേറിയവരുടെ അനന്തര തലമുറക്കാരായ മുഹാജിറുകളും തദ്ദേശീയരായ പഷ്തൂണ്‍ വര്‍ഗക്കാരും തമ്മിലുള്ള പരമ്പരാഗത വൈരമാണ് അവിടെ സംഘര്‍ഷങ്ങളായി മാറിക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: