കാഞ്ഞങ്ങാട്: കാ സര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി വര്‍ഷങ്ങളോളം തെളിച്ച് നിരപരാധികളായ ഗ്രാമീണരെ മരണത്തിനും തലമുറകളോളം തീരാ ദുരിതത്തിനും ഇടയാക്കിയതിന് ഉത്തരവാദികളായ കേരള പ്ളാണ്റ്റേഷന്‍ കോര്പ്പറേഷന് ഭരണകൂടം എന്നിവരില്‍ നിന്ന് തക്കതായ നഷ്ടപരിഹാരം പിടിച്ചുവാങ്ങാന്‍ ശ്രമമുണ്ടാകണമെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ഭോപ്പാല്‍ ഗ്രൂപ്പ് ഓഫ് ഇന്‍ഫര്‍മേഷന്‍ എന്ന സംഘടനയുടെ സാരഥിയുമായ സതീഷ്നാഥ് സാരംഗി പറഞ്ഞു. കാഞ്ഞങ്ങാട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നഷ്ടപരിഹാരത്തോടൊപ്പം എന്‍ഡോസള്‍ഫാന്‍ പരിസ്ഥിതിക്കും പ്രകൃതിക്കും ഉണ്ടാക്കിയ ആഘാതം പീഡിതര്‍ക്കുള്ള ചികിത്സാ സംവിധാനം രോഗികളെ കണ്ടെത്തുന്നതിനുള്ള സര്‍വ്വെ എന്നിവയെല്ലാം ഉണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലയെ വിഷമുക്തമാക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായും തുടങ്ങേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോ.സുരേന്ദ്രനാഥ്, കെ.സുനില്‍കുമാര്‍, വത്സന് പിലിക്കോട്, അഡ്വ.ടി.വി.രാജേന്ദ്രന്, സാജു, കെ.കെ.സുരേന്ദ്രന് എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു. പരിസ്ഥിതി സമിതി ജില്ലാ പ്രസിഡണ്ട് പി.മുരളി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: