Categories: Kasargod

ഹൊസ്ദുര്‍ഗ്ഗിലെ പോലീസ്‌ കണ്‍ട്രോള്‍ റൂം അടച്ചുപൂട്ടി

Published by

കാഞ്ഞങ്ങാട്‌: ഹൊ സ്ദുര്‍ഗ്ഗ്‌ സബ്ഡിവിഷനു കീഴിലെ ക്രമ സമാധാന പ്രശ്നങ്ങള്‍ ഉടന്‍ ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനായി ഹൊസ്ദുര്‍ഗ്ഗ്‌ പോലീസ്‌ സ്റ്റേഷനില്‍ ആരംഭിച്ച പോലീസ്‌ കണ്‍ട്രോള്‍ റൂം പൂട്ടി. ഒരു വര്‍ഷത്തിലേറെയായി ഇതിണ്റ്റെ പ്രവര്‍ത്തനം നിലച്ച മട്ടിലായിരുന്നു. പഴയ പോലീസ്‌ സ്റ്റേഷന്‍ കെട്ടിടത്തില്‍ സി.ഐ.ഓഫീസ്‌ പ്രവര്‍ത്തിച്ചിരുന്ന മുറിയിലാണ്‌ പോലീസ്‌ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചിരുന്നത്‌. ഒരു ഫോണും ജീപ്പും എസ്‌.ഐ.യുടെ കീഴില്‍ പത്തോളം പോലീസുകാരുമാണ്‌ കണ്‍ട്രോള്‍ റൂമിലുണ്ടായിരുന്നത്‌. എന്നാല്‍ ജനമൈത്രി പോലീസ്‌ വന്നതോടെ കണ്‍ട്രോള്‍ റൂമിണ്റ്റെ സേവനം മരവിപ്പിക്കുകയായിരുന്നു. ഒടുവില്‍ മൈത്രി പോലീസ്‌ സേവന ജനകേന്ദ്രം പോലീസ്‌ കണ്‍ട്രോള്‍ റൂമില്‍ നിന്ന്‌ ഇവിടെയുണ്ടായിരുന്ന പോലീസ്‌ കണ്‍ട്രോള്‍ റൂം തൊട്ടു പിറകിലെ മുറിയിലേക്ക്‌ മാറ്റി. അതോടെ കണ്‍ട്രോള്‍ പൂര്‍ണ്ണമായും ഇല്ലാതായിരുന്നു. ഏതു സമയത്തും ആവശ്യത്തിന്‌ ബന്ധപ്പെടാന്‍ സ്ഥാപിച്ച ഫോണും ഇല്ലാതായി. ഇപ്പോള്‍ കണ്‍ട്രോള്‍ റൂമിണ്റ്റെയും ജനമൈത്രി സേവന കേന്ദ്രത്തിണ്റ്റെയും മുറിയില്‍ പോലീസ്‌ പിടികൂടുന്ന ചാരായവും സ്പിരിറ്റും മറ്റും സൂക്ഷിക്കുന്ന കേന്ദ്രമായാണ്‌ ഉപയോഗിക്കുന്നതത്രെ. ഹൊസ്ദുര്‍ഗ്ഗ്‌ തീരദേശ മേഖലയില്‍ പലപ്പോഴും ഉണ്ടാവുന്ന സംഘര്‍ഷം യഥാസമയം പോലീസിലറിയിക്കാനാവാതെയും പെട്ടെന്ന്‌ പോലീസിന്‌ എത്തിപ്പെടാന്‍ കഴിയാത്തതുമൂലം കൂടുതല്‍ വഷളാവുന്ന സാഹചര്യമുണ്ടായിട്ടുണ്ട്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts