Categories: World

ലിബിയന്‍ വിമത കമാണ്ടര്‍ വധിക്കപ്പെട്ടു

Published by

ട്രിപ്പോളി: ഗദ്ദാഫിക്കെതിരെ പോരാടുന്ന ലിബിയന്‍ വിമത കമാന്‍ഡര്‍ അബ്ദുല്‍ ഫത്തെ യൂനസ്‌ കൊല്ലപ്പെട്ടതായി നാഷണല്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ വക്താവ്‌ വെളിപ്പെടുത്തി. കമാന്‍ഡറെ കൊലപ്പെടുത്തിയ സംഘത്തിന്റെ തലവനെ അറസ്റ്റ്‌ ചെയ്തതായി കൗണ്‍സില്‍ നേതാവ്‌ മുസ്തഫ അബ്ദുള്‍ ജലീല്‍ അറിയിച്ചു. പട്ടാളനീക്കത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തിരക്കാന്‍ കമാന്‍ഡറെ വിളിച്ചുവരുത്തിയെന്നും അദ്ദേഹം എത്തിച്ചേര്‍ന്നില്ലെന്നും ജലീല്‍ വ്യക്തമാക്കി.

അതീവ ദുഃഖത്തോടെ അബ്ദുള്‍ഫത്തെ യൂനസിന്റെ ചരമവാര്‍ത്ത ഞാന്‍ അറിയിക്കുകയാണ്‌ വധത്തിനു കാരണക്കാരനായ വ്യക്തിയെ പിടികൂടിയിട്ടുണ്ട്‌. ഒരു പൊതു സമ്മേളനത്തില്‍ യൂനസ്‌ അറിയിച്ചു.

എന്താണ്‌ വാസ്തവത്തില്‍ സംഭവിച്ചതെന്നോ എങ്ങനെയാണ്‌ സംഭവ പരമ്പരകളെന്നോ ഇപ്പോഴും അറിവായിട്ടില്ല. ജനറല്‍ യൂനസ്‌ ഒരു കൂട്ടം ജഡ്ജിമാരുടെ മുന്നില്‍ ചില ചോദ്യങ്ങള്‍ക്കുത്തരം നല്‍കാന്‍ വിളിക്കപ്പെട്ടു എന്നാണ്‌ വാര്‍ത്താലേഖകര്‍ക്ക്‌ അറിയാന്‍ കഴിഞ്ഞത്‌. ചില സൂചനകളനുസരിച്ച്‌ ഗദ്ദാഫി ഭരണകൂടത്തെ മറിച്ചിടാനുള്ള വിമതരുടെ ശ്രമങ്ങള്‍ വേണ്ടപോലെ നടക്കുന്നുണ്ടായിരുന്നില്ല. ഇതിനെക്കുറിച്ച്‌ കമാന്‍ഡറെ ചോദ്യം ചെയ്യണമെന്ന്‌ അവര്‍ ആഗ്രഹിച്ചിരുന്നു.
ഇതിനിടെ കേണല്‍ ഗദ്ദാഫിയുടെ കൂടെയായിരുന്ന കമാണ്ടറെ വിമതര്‍ വിശ്വാസത്തിലെടുത്തിട്ടില്ലെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്‌. എവിടെയാണ്‌ അക്രമമുണ്ടായതെന്നോ. എന്തായിരുന്നു അവരുടെ ലക്ഷ്യമെന്നോ എന്‍ടിസി തലവന്‍ അബ്ദുള്‍ ജലീല്‍ വെളിപ്പെടുത്തിയിട്ടില്ല. ഇതിനു പുറമേ കമാണ്ടറുടെ സഹായികളായിരുന്ന കേണല്‍ മുഹമ്മദ്‌ ഖമ്മീസും നസീല്‍ അല്‍ മധക്കറും വധിക്കപ്പെട്ടിട്ടുണ്ട്‌ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാചിച്ചതായി ജലീല്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌.

ജനറല്‍ യൂനസ്‌ ഗദ്ദാഫിയുടെ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായിരുന്നു പിന്നീട്‌ അദ്ദേഹം റെബലുകളുടെ കൂട്ടത്തില്‍ ചേര്‍ന്നു. 1969 ല്‍ ഗദ്ദാഫിയെ അധികാരത്തിലെത്തിച്ചത്‌ യൂസനസിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു. യൂനസിന്റേയും രണ്ടു സഹായികളേയും പോലീസ്‌ അറസ്റ്റ്‌ ചെയ്തതായി സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്‌.

ഇതിനിടെ റെബലുകള്‍ ട്യൂണീഷ്‌ അതിര്‍ത്തിക്ക്‌ സമീപമുള്ള ഗസായയില്‍ ഗദ്ദാഫിയുടെ അനുയായികളുമായുള്ള ഒരേറ്റുമുട്ടലിനുശേഷം കീഴടക്കിയതായി അറിയുന്നു. ഗദ്ദാഫിയുടെ ഭരണമവസാനിപ്പിക്കാന്‍ അഞ്ച്‌ മാസമായി റെബലുകള്‍ ശ്രമം തുടരുകയാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by