കാസര്‍കോട്: ബസ്സ് തൊഴിലാളികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമത്തില്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കാത്തിനാലാണ് തൊഴിലാളികള്‍ക്ക് നേരെ നിരന്തരം അക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നും അക്രമികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കണമെന്നും ബിഎംഎസ്സ് ജില്ലാ കമ്മിററി യോഗം ആവശ്യപ്പെട്ടു. ബസ്സ് തൊഴിലാളികള്‍ക്ക് ജോലി ചെയ്യാന്‍ സുരക്ഷയില്ലെങ്കില്‍ ജില്ലയില്‍ ബസ്സ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കടക്കമുള്ള പ്രക്ഷോഭം ആരംഭിക്കാന്‍ ബിഎംഎസ്സ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ബിഎംഎസ്സ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ബിഎംഎസ്സ് ജില്ലാ പ്രസിഡണ്റ്റ് അഡ്വ.പി.മുരളീധരന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്റ്റ് വി.വി.ബാലകൃഷ്ണന്, കൊട്ടോടി നാരായണന്, ജില്ലാ സെക്രട്ടറി ടി.കൃഷ്ണന്, ജോയിണ്റ്റ് സെക്രട്ടറിമാരായ എം.ബാബു, കെ.നാരായണന്, ട്രഷറര്‍ പി.കമലാക്ഷ, രാധാകൃഷ്ണന്, പി.അച്ചുതന് തുടങ്ങിയവര്‍ സംസാരിച്ചു. കെ.എ.ശ്രീനിവാസന് സ്വാഗതവും കെ. ദിനേശ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: