കാസര്‍കോട്: ബേക്കലിനെ വാന്‍ ടൂറിസം കേന്ദ്രമായി ഉയര്‍ത്തിക്കെണ്ടുവരാന്‍ സര്‍ക്കാര്‍ പ്രത്യേക താല്പര്യം എടുക്കുമെന്ന് ടൂറിസം വകുപ്പുമന്ത്രി എ പി അനില്‍കുമാര്‍ പ്രസ്താവിച്ചു. ബേക്കല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി തച്ചങ്ങാട്ടില്‍ 2.5 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സാംസ്കാരിക സമുച്ചയത്തിണ്റ്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാര്‍ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാണ് ബേക്കല്‍. ലോക ശ്രദ്ധയില്‍ ബേക്കലിനെ കൊണ്ടുവരാന്‍ പദ്ധതികള്‍ ആവിഷ്കരിക്കും. റോഡ്ഷോ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. പെരിയയില്‍ എയര്‍ സ്ട്രിപ്പ് സ്ഥാപിക്കാനുളള നടപടി ത്വരിതപ്പെടുത്തുമെന്നും ഇതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കെ കുഞ്ഞിരാമന് എം എല്‍ എ (ഉദുമ) അദ്ധ്യക്ഷത വഹിച്ചു. 2൦൦ കോടി രൂപ ചെലവില്‍ ആറ് പഞ്ചനക്ഷത്ര ഹോട്ടലുകളാണ് ഇവിടെ വരുന്നത്. അതില്‍ ലളിത് സ്പാ എന്ന പഞ്ചനക്ഷത്ര ഹോട്ടല്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു. 24 ഏക്കര്‍ വിസ്തീര്‍ണ്ണമുളള ബേക്കല്‍ ബീച്ചിന് വലിപ്പത്തില്‍ സംസ്ഥാനത്ത് തന്നെ ഒന്നാം സ്ഥാനമാണുളളത്. യോഗത്തില്‍ എം എല്‍ എ മാരായ ഇ ചന്ദ്രശേഖരന്, കെ കുഞ്ഞിരാമന് (തൃക്കരിപ്പൂറ്‍), ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യമളാദേവി, ജില്ലാ കളക്ടര്‍ കെ എന്‍ സതീഷ്, മുന്‍ എം എല്‍ എ കെ പി കുഞ്ഞിക്കണ്ണന്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കന്നൂച്ചി കുഞ്ഞിരാമന്, കെ കസ്തൂരി ടീച്ചര്‍, പി വി നസീമ, ആയിഷ അബ്ദുളള, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എ ജാസ്മിന്, പാദൂറ് കുഞ്ഞാമു, മറ്റു വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. ബി ആര് ഡി സി മാനേജര്‍ വി എസ് പ്രസാദ് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: