കോട്ടയം:എംഎല്‍ റോഡിലെ ചന്തയ്‌ക്കകത്തുള്ള ‘ഗുരുവായൂറ്‍ പപ്പടവര്‍ക്സ്’ തേടിയെത്തുന്ന പതിവുകാരേറെ. പപ്പടത്തിണ്റ്റെ ഗുണമേന്‍മയും വിരളമായ കുരുമുളക് പപ്പടവും, കുട്ടിപ്പപ്പടവും പ്രഭുവിണ്റ്റെ പപ്പടകടയെ മറ്റു പപ്പടക്കടകളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നു. കുരുമുളക് പപ്പടക്കൂട്ട് പിതാവ് അപ്പുവില്‍ നിന്നാണ് പ്രഭു പഠിച്ചത്. അച്ഛന്‍ മദ്രാസില്‍ നിന്നാണ് കുരുമുളക് പപ്പടത്തിനറെ കൂട്ടുരഹസ്യം പഠിച്ചതെന്നാണ് പ്രഭു പറഞ്ഞത്. കുരുമുളക് പപ്പടമെന്നാണറിയപ്പെടുന്നതെങ്കിലും പപ്പടത്തില്‍ കുരുമുളകിനൊപ്പം എലക്ക, ജീരകം, എള്ള്, പാല്‍ക്കായം, വെളുത്തുള്ളി മുതലായ ഔഷധങ്ങളും ചേരുന്നുണ്ട്. ഈ പപ്പടം ചുമ, തൊണ്ടയടപ്പ്, പ്രഷര്‍, ഷുഗര്‍, പനി മുതലായ രോഗങ്ങള്‍ക്ക് സിദ്ധൗഷധമാണെന്ന കാര്യം പലര്‍ക്കും അജ്ഞാതം. അറിയാവുന്നവര്‍ മുടങ്ങാതെ കുരുമുളക് പപ്പടം വാങ്ങാന്‍ പ്രഭുവിനെ തേടിയെത്തും. വില പായ്‌ക്കറ്റിന് ൧൨ രൂപ മാത്രമാണ്. അതുകൊണ്ട് ദിവസേന അന്‍പത് പായ്‌ക്കറ്റ് കുരുമുളകു പപ്പടമെങ്കിലും പ്രഭുവിണ്റ്റെ കടയില്‍ വിറ്റഴിക്കപ്പെടുന്നു. കടകളില്‍ കുരുമുളക് പപ്പടം വിററഴിക്കാന്‍ പ്രഭു നല്‍കാത്തതിനു കാരണം ഉപഭോക്താവിന് വില കൂടുതല്‍ കൊടുക്കേണ്ടിവരുമെന്നതുകൊണ്ടാണ്. കടയില്‍ വിപണനം നടത്തിയാല്‍ ദിവസം മുന്നൂറ് പായ്‌ക്കറ്റെങ്കിലും വിറ്റുപോകുമെന്നും പ്രഭു പറഞ്ഞു. പ്രഭുവിണ്റ്റെ കടയിലെ ചെറിയയിനം കുട്ടിപ്പപ്പടത്തിനും ആവശ്യക്കാരേറെയാണ്. ചെറിയ മുപ്പത്തിരണ്ടു പപ്പടങ്ങളടങ്ങുന്ന അന്‍പത് ഗ്രാം പായ്‌ക്കറ്റിന് പത്തുരൂപയേ വിലയുള്ളൂ. ഇത് ഏറെയും വിറ്റഴിക്കപ്പെടുന്നത് പിള്ളേരോണം അടുക്കുമ്പോഴാണ്. ചോറ്റുപാത്രത്തിലും ബോക്സിലും ചോറുകൊണ്ടുപോകുന്നവര്‍ക്കും ഈ പപ്പടം സഹായകമാണ്. മുന്‍ വീരസേവര്‍ വിഭാഗക്കാരും, കൊങ്ങിണിമാരും, കമ്മത്തുമാരും സ്വന്തമായ പപ്പട നിര്‍മ്മാണവും വിപണനവും ഈഴവ സമുദായക്കാരനായ പ്രഭു തുടരുന്നതിനു പിന്നില്‍ അച്ഛണ്റ്റെ പ്രോത്സാഹനമാണെന്നു പ്രഭു പറയുന്നു. പ്രഭുവിണ്റ്റെ പപ്പടനിര്‍മ്മാണശാലയില്‍ മുസ്ളീങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളും പണിയെടുക്കുന്നു. അന്നന്നുള്ള ജീവിതത്തിനുതകുന്ന പരിമിതമായ ലാഭമുള്ള പപ്പടകച്ചവടം പ്രത്യേകിച്ച് കുരുമുളക് പപ്പടകച്ചവടവുമായി ഇരുപത്തിരണ്ടു വര്‍ഷമായി തുടരാന്‍ പ്രേരിപ്പിക്കുന്ന ഘടകം പിതാവിണ്റ്റെ പിന്തുടര്‍ച്ചക്കാരനാകാനുള്ള മോഹമാണെന്നാണ് പ്രഭു പറയുന്നത്. ഗുരുവായൂറ്‍ സ്വദേശി പ്രഭു പപ്പട കച്ചവടവുമായി കോട്ടയത്തെത്തിയിട്ട് ഇരുപത്തിരണ്ട് വര്‍ഷം തികയുന്നു. ഇപ്പോള്‍ ഈ ഗുരുവായൂറ്‍ സ്വദേശി കോട്ടയത്തെ പുതുപ്പള്ളിയിലാണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: