ന്യൂദല്‍ഹി: കോടികളുടെ അഴിമതി കണ്ടെത്തിയ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കുറ്റാരോപിതനായ കോമണ്‍വെല്‍ത്ത് ഗെയിംസ് മുന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി സുരേഷ് കല്‍മാഡിയ്ക്ക് നിയമത്തില്‍ നിന്നും ഒളിച്ചോടാനാകില്ലെന്ന് സ്പോര്‍ട്സ് മന്ത്രി അജയ് മാക്കന് അഭിപ്രായപ്പെട്ടു. അമേരിക്കയില്‍ ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനനുവദിച്ച അഭിമുഖത്തിലാണ് മാക്കന് ഇക്കാര്യം വ്യക്തമാക്കിയത്.
സുരേഷ് കല്‍മാഡിയ്ക്ക് മറവിരോഗം ബാധിച്ചിട്ടുണ്ടെന്ന് തിഹാര്‍ ഡിഐജി ആര്.എന്‍.ശര്‍മ്മ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് സ്പോര്‍ട്സ് മന്ത്രിയുടെ പ്രസ്താവന.
കോടിക്കണക്കിന് രൂപയുടെ അഴിമതി കണ്ടെത്തിയ ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സുരേഷ് കല്‍മാഡിയുടെ പങ്ക് അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കുകതന്നെ ചെയ്യും. അദ്ദേഹത്തിനെ ബാധിച്ചിട്ടുള്ള മറവിരോഗം ഒരു തരത്തിലും കേസ് അന്വേഷണത്തെ ബാധിക്കില്ലെന്നും മാക്കന് വ്യക്തമാക്കി.
അന്വേഷണ ഏജന്‍സികളായ സിബിഐ, സിഎജി, ഷുഗ്ലു കമ്മറ്റി എന്നിവയൊന്നും കേസന്വേഷണത്തില്‍ നിന്നും പിന്മാറുകയില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: