ഉദുമ: സിപിഎം നിയന്ത്രണത്തിലുള്ള മൂന്നാട് പീപ്പിള്‍സ് ആര്‍ട്സ് ആണ്റ്റ് സയന്‍സ് കോളേജില്‍ എബിവിപി യൂണിറ്റ് രൂപീകരിച്ചു. എസ്‌എഫ്‌ഐയുടെ ഏകാധിപത്യത്തിനും വിദ്യാര്‍ത്ഥിദ്രോഹ നടപടികള്‍ക്കുമെതിരെ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള ശക്തമായ പ്രതികരണമെന്ന നിലയിലാണ് കോളേജില്‍ എബിവിപി യൂണിറ്റ് രൂപീകരിക്കാന്‍ തീരുമാനമായത്. യൂണിറ്റ് ഭാരവാഹികളായി ശിവപ്രസാദ് ബി.റാവു (പ്രസിഡണ്റ്റ്) കെ.ജയപ്രസാദ് (വൈ.പ്രസിഡണ്റ്റ്), ശില്‍പ (സെക്രട്ടറി), നിര്‍മേഷ്കുമാര്‍ (ജോ.സെക്രട്ടറി), രാഹുല്‍ തമ്പാന്‍ (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക